ദേവരാഗ സന്ധ്യയുമായി കേരള കലാ സമിതി

0

മുംബൈയിലെ അറിയപ്പെടുന്ന ഗായകരെ ഉൾപ്പെടുത്തി രാഗലയയുടെ ബാനറിൽ സംഘടിപ്പിക്കുന്ന സംഗീത സായാഹ്നത്തിനായി വേദിയൊരുങ്ങുന്നു. ഗോരേഗാവ് ബങ്കൂർ നഗർ അയ്യപ്പ ക്ഷേത്രത്തിന് സമീപം പ്രത്യേകം സജ്ജീകരിച്ച മൈതാനത്തായിരിക്കും 2022 മെയ് 15 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ സംഗീത പരിപാടി അരങ്ങേറുക.

ദേവരാഗങ്ങളുടെ ശിൽപ്പി എന്നറിയപ്പെട്ടിരുന്ന ദേവരാജൻ മാസ്റ്ററുടെ സിനിമാ നാടക ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത സന്ധ്യയിൽ മലയാളി മനസ്സുകളിൽ പാടി പതിഞ്ഞ പാട്ടുകളെല്ലാം പുനരാവിഷ്കരിക്കുന്ന അപൂർവ്വ വേദിയാകുമെന്ന് സംഘാടകർ അവകാശപ്പെടുന്നു.

രണ്ടര വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം അരങ്ങുകൾ ഉണരുന്നതിന്റെ ജാലകമാകും ഈ സംഗീത സായാഹ്നം തുറന്നിടുക. കൂടുതൽ വിവരങ്ങൾക്ക് : 9867345661 / 9833721527 / 9820117560

Date : 15th May 2022 Time 6 pm onwards
Venue : Kerala Kala Samithi, Near Bankur Nagar Ayyappa Temple, Goregaon,

LEAVE A REPLY

Please enter your comment!
Please enter your name here