മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെ മെയ് 29ന്; ശ്രീധന്യയും അനിൽ മോഹനും സെലിബ്രിറ്റി ജഡ്‌ജുകൾ

0

മഹാനഗരത്തിലെ കുരുന്നു പ്രതിഭകൾക്കായി വിഭാവനം ചെയ്ത മുംബൈയിലെ ആദ്യ മ്യൂസിക് റിയാലിറ്റി ഷോ – മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെ മെയ് 29ന് അരങ്ങേറും. ഗായികയും നർത്തകിയുമായ നീതി നായർ അവതാരകയായെത്തുന്ന സംഗീത പരിപാടിയിൽ അനന്യ ദിലീപ് കുമാർ, അനശ്വര നായർ, നിവേദിത ബിജു , ധൻവിൻ ജയചന്ദ്രൻ, നിരഞ്ജൻ മേക്കാട്ട് എന്നീ 5 മത്സരാർഥികളാണ് മാറ്റുരയ്ക്കുക.

കൂടെവിടെ എന്ന ടെലിവിഷൻ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ ശ്രീധന്യയും അനിൽ മോഹനനും ആയിരിക്കും സെലിബ്രിറ്റി ജഡ്‌ജുകൾ

ഗ്രാൻഡ് ഫിനാലെ വേദിയിൽ മത്സാരാർഥികൾക്കു പ്രചോദനമായി അതിഥി ഗായകരായി 5 പ്രതിഭകളാണ് വേദിയെ വിസ്മയിപ്പിക്കുക. അഭിനവ് ഹരീന്ദ്രനാഥ്‌, അക്ഷയ ഗണേഷ് അയ്യർ, ദേവിക മോഹൻ നായർ, അശ്വതി പ്രേമൻ, എന്നിവരുടെ നാടൻ പാട്ടുകളും മലയാള ഗാനങ്ങളും കൂടാതെ നർത്തകിയും ഗായികയുമായ അബിന ബിജോയ് ആലപിക്കുന്ന പാശ്ചാത്യ ഗാനം നൂതനാനുഭവമാകും.

കഴിഞ്ഞ റൗണ്ടുകളിൽ കവിതയിലും നാടൻ പാട്ടിലും മാറ്റുരച്ച കുട്ടികൾക്ക് പരിശീലനം നൽകിയത് നടനും നാടൻ പാട്ട് കലാകാരനായ വിനയൻ കളത്തൂരും ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് റംഷി പട്ടുവവുമായിരുന്നു. ചലച്ചിത്ര താരങ്ങളായ മനോജ് കെ ജയനും ശ്രീധന്യയും കൂടാതെ നാടൻ പാട്ട് കലാകാരനും ഗവേഷകനുമായ ജനാർദ്ദനൻ പുതുശ്ശേരിയും മുംബൈയിൽ ജനിച്ചു വളർന്ന കുട്ടികളുടെ പ്രകടനങ്ങളെ വിലയിരുത്തി.

മൂന്ന് മേഖലകളിലായി നടന്ന ഓഡിഷനിൽ പങ്കെടുത്ത നൂറിലധികം കുട്ടികളിൽ നിന്നാണ് ഗായകൻ മധു നമ്പ്യാർ, വിനയൻ കളത്തൂർ, കഥകളി കലാകാരിയായ താര വർമ്മ എന്നിവരടങ്ങിയ പാനൽ മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്.

ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്ന് മികച്ച പ്രതികരണം നേടിയ മുംബൈയിലെ കുട്ടികൾ നാടക ഗാനങ്ങളും ലളിതഗാനങ്ങളും ആലപിച്ചായിരിക്കും ഗ്രാൻഡ് ഫിനാലെ മത്സര വേദിയെ ത്രസിപ്പിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും മുംബൈ വാർത്തകളും വിശേഷങ്ങളും അറിയാനായി ഞങ്ങളുടെ ന്യൂസ് പോർട്ടലും ▶️ യൂടൂബ് ചാനലും സബ്‌സ്‌ക്രൈബ് ചെയ്യുക 👉 https://www.youtube.com/amchimumbaiOnline

LEAVE A REPLY

Please enter your comment!
Please enter your name here