മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെ വേദിയെ ത്രസിപ്പിക്കാൻ അഭിനവ് ഹരീന്ദ്രനാഥും

0

മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെ വേദിയിൽ മത്സരാർത്ഥികൾക്ക് പ്രചോദനമേകി മുംബൈയിലെ യുവ പ്രതിഭകളും അരങ്ങിലെത്തും. അതിഥി ഗായകരായെത്തുന്ന ഗായകരിൽ അഭിനവ് ഹരീന്ദ്രനാഥും തന്റെ നാടൻ പാട്ടുകൾ പാടി മത്സരാർത്ഥികൾക്ക് പ്രോത്സാഹനം നൽകും.

മുംബൈയിലെ വളർന്ന് വരുന്ന മലയാളി പ്രതിഭകളിൽ ഏറെ ശ്രദ്ധ നേടിയ കലാകാരനാണ് അഭിനവ് ഹരീന്ദ്രനാഥ്‌. അഭിനയത്തിൽ മാത്രമല്ല നാടൻ പാട്ടുകളിലും കഴിവ് തെളിയിച്ച ഈ യുവ പ്രതിഭ ഇതിനകം തന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്രകടനങ്ങൾ കാഴ്ച വച്ച് നിരവധി വേദികളിലാണ് കൈയ്യടി നേടിയിട്ടുള്ളത്. അഭിനവ് ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

നടനും നാടൻ പാട്ട് കലാകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ വിനയൻ കളത്തൂരിന്റെ നേതൃത്വത്തിലാണ് ഗ്രാൻഡ് ഫിനാലെ വേദിയിൽ മാറ്റുരയ്ക്കാനായി മത്സരാർഥികളും അതിഥി ഗായകരും തയ്യാറെടുക്കുന്നത്.

കവിയും സാമൂഹിക പ്രവർത്തകനുമായ ഹരീന്ദ്രനാഥിന്റെ മകനാണ് അഭിനവ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും മുംബൈ വാർത്തകളും വിശേഷങ്ങളും അറിയാനായി ഞങ്ങളുടെ ന്യൂസ് പോർട്ടലും ▶️ യൂടൂബ് ചാനലും സബ്‌സ്‌ക്രൈബ് ചെയ്യുക 👉 https://www.youtube.com/amchimumbaiOnline

LEAVE A REPLY

Please enter your comment!
Please enter your name here