മുംബൈയിലെ കുരുന്നു പ്രതിഭകൾക്കായി വിഭാവനം ചെയ്ത മുംബൈ ടാലെന്റ്സ് മ്യൂസിക് റിയാലിറ്റി ഷോയിൽ അതിഥി ഗായികയായി അക്ഷയ ഗണേഷ് അയ്യർ ഗാനങ്ങൾ ആലപിക്കും.
നൃത്തവും സംഗീതവുമായി മുംബൈയിൽ ഇതിനകം നിരവധി അരങ്ങുകളെ വിസ്മയിപ്പിച്ച പ്രതിഭയാണ് അക്ഷയ. അച്ഛൻ ഗണേഷ് അയ്യരിൽ നിന്ന് കുട്ടിക്കാലം മുതൽ കർണാടക സംഗീതം പഠിച്ചു. 6 വയസ്സ് മുതൽ ശ്രീമതി വസന്ത, ശ്രീമതി ഇന്ദുമതി എന്നിവരിൽ നിന്ന് ഭാരത നാട്യവും കുച്ചിപ്പുടിയും പഠിക്കുന്നു.
അഖിൽ ഭാരതീയ ഗന്ധർവ്വ മഹാവിദ്യാലയത്തിൽ നിന്നാണ് അക്ഷയ ഭരതനാട്യത്തിൽ ബിരുദമെടുത്തത്. 2016ൽ ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും അരങ്ങേത്രം കുറിച്ചു.
ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിൽ നിന്ന് അഭിനയ ശ്രീ പുരസ്കാരം ലഭിച്ചിട്ടുള്ള അക്ഷയ രാജ്യത്തിൻറെ പല ഭാഗങ്ങളിലായി നിരവധി സ്റ്റേജ് ഷോകൾ. സ്ഥിരമായി ക്ലാസിക്കൽ നൃത്തം അവതരിപ്പിക്കുന്നു. കൂടാതെ ഒരു ഡാൻസ് ഡ്രാമ ടീമുമായി ബന്ധപ്പെട്ടും കലാ പ്രവർത്തനങ്ങൾ തുടരുന്നു. നൃത്യാജ്ഞലി, റോട്ടറി ക്ലബ്ബ്, ലയൺസ് ക്ലബ്ബ്, മലയാളോൽസവം, ഉപവനോത്സവം, തുടങ്ങി സ്കൂൾ കാലം മുതൽ നിരവധി മത്സരങ്ങളിൽ വിജയിച്ച ചരിത്രം.
മുംബൈ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി പങ്കെടുത്ത് വിജയിക്കുകയും സംസ്ഥാന ദേശീയ തല മത്സരത്തിൽ ഇന്ത്യൻ ഗ്രൂപ്പ് സോങ്ങിലും വെസ്റ്റേൺ ഗ്രൂപ്പ് സോങ്ങിലും രണ്ടാം സ്ഥാനം നേടുകയും ചെയ്തു. താക്കൂർലി മുൻസിപ്പൽ കോർപ്പറേറ്ററിൽ നിന്ന് പുരസ്‌കാരം ലഭിച്ചു. 2019-ൽ കോളേജിൽ നിന്ന് റൈസിംഗ് സ്റ്റാർ അവാർഡ് ലഭിച്ചു. ഒറീസയിലെ കട്ടക്കിൽ കർണാടിക്, നാടോടി സംഗീതം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയ്ക്ക് ദേശീയതല സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.
മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി മലയാളം, തമിഴ്, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലായി നിരവധി വേദികളിൽ സംഗീത പരിപാടികൾ.
മെയ് 29ന് ഡോംബിവ്‌ലി റീജൻസി ക്ലബ്ഹൌസ് മിനി തീയേറ്ററിൽ നടക്കുന്ന മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെയിൽ സിനിമാ ടെലിവിഷൻ താരങ്ങളായ ശ്രീധന്യ, അനിൽ മോഹൻ എന്നിവർ സെലിബ്രിറ്റി ജഡ്‌ജസായിരിക്കും.
അനന്യ ദിലീപ് കുമാർ, അനശ്വര നായർ, നിവേദിത ബിജു , ധൻവിൻ ജയചന്ദ്രൻ, നിരഞ്ജൻ മേക്കാട്ട് എന്നീ 5 മത്സരാർഥികളാണ് മാറ്റുരയ്ക്കുക. ഗായികയും നർത്തകിയുമായ നീതി നായർ അവതാരകയായെത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും മുംബൈ വാർത്തകളും വിശേഷങ്ങളും അറിയാനായി ഞങ്ങളുടെ ന്യൂസ് പോർട്ടലും ▶️ യൂടൂബ് ചാനലും സബ്‌സ്‌ക്രൈബ് ചെയ്യുക www.youtube.com/amchimumbaiOnline
- ക്യാപ്റ്റൻ കൃഷ്ണൻ നായർ വിട പറഞ്ഞിട്ട് 9 വർഷം
- മുതിർന്ന പൗരനെ കല്യാണിൽ നിന്ന് മുംബൈയ്ക്ക് പോകുന്ന വഴി കാണാതായി
- ശ്രീനാരായണമന്ദിര സമിതിയുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
- മുംബൈ-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ ആരംഭിക്കും
- നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
- മഹാരാഷ്ട്രയിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചത് ‘കേരള സ്റ്റോറി’
- ഇന്സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ മഹാരാഷ്ട്രയിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
- തുടർച്ചയായ 19 -ാം വർഷവും നൂറു മേനി വിജയവുമായി ഹോളി ഏഞ്ചൽസ്
- കല്യാൺ രൂപത പിതൃവേദിക്ക് പുതിയ ഭാരവാഹികൾ