മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെ വേദിയിൽ യുവ ഗായിക ദേവികയും

0

മുംബൈയിലെ അറിയപ്പെടുന്ന യുവ ഗായികമാരിൽ ഒരാളായ ദേവിക. മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെ വേദിയിൽ മത്സരാർത്ഥികൾക്ക് പ്രോത്സാഹനവുമായി ശബ്ദമാധുര്യം കൊണ്ട് ജനപ്രീതി നേടിയ ദേവികയും അതിഥിയായെത്തി ഗാനങ്ങൾ ആലപിക്കും. മെയ് 29 ന് നടക്കുന്ന സംഗീത മത്സര പരിപാടിയിൽ അനന്യ ദിലീപ് കുമാർ, അനശ്വര നായർ, നിവേദിത ബിജു , ധൻവിൻ ജയചന്ദ്രൻ, നിരഞ്ജൻ മേക്കാട്ട് എന്നീ 5 മത്സരാർഥികളാണ് മാറ്റുരയ്ക്കുക. ഗായികയും നർത്തകിയുമായ നീതി നായർ അവതാരകയായെത്തും.

മെയ് 29ന് ഡോംബിവ്‌ലി റീജൻസി ക്ലബ്ഹൌസ് മിനി തീയേറ്ററിൽ നടക്കുന്ന മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെയിൽ സിനിമാ ടെലിവിഷൻ താരങ്ങളായ ശ്രീധന്യ, അനിൽ മോഹൻ എന്നിവർ സെലിബ്രിറ്റി ജഡ്‌ജസായിരിക്കും.

ഇതിനകം മുംബൈയിലെ നിരവധി വേദികളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ദേവിക ആംചി മുംബൈയുടെ നൂറ്റി അമ്പതാം എപ്പിസോഡിൽ പാടിയ ഓണപ്പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് 8 വയസുണ്ടായിരുന്ന ദേവികയെ ചലച്ചിത്ര നടൻ ജയരാജ് വാരിയർ അടക്കമുള്ള വിശിഷ്ടാതിഥികൾ പ്രകീർത്തിച്ചു.

പ്ലസ് ടു വിദ്യാർത്ഥിയാണ് ദേവിക മോഹൻ നായർ. മൂന്നാം വയസിൽ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ ദേവിക നിരവധി മത്സര വേദികളിലും, പ്രൊഫഷണൽ വേദികളിലും തന്റെ ശബ്ദമാധുര്യം കൊണ്ട് കഴിവ് തെളിയിച്ചിട്ടുണ്ട്. ജനപക്ഷം വേദിയിൽ ദേവിക ആലപിച്ച ഗാനം നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് ആസ്വദിച്ചത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും മുംബൈ വാർത്തകളും വിശേഷങ്ങളും അറിയാനായി ഞങ്ങളുടെ ന്യൂസ് പോർട്ടലും ▶️ യൂടൂബ് ചാനലും സബ്‌സ്‌ക്രൈബ് ചെയ്യുക  www.youtube.com/amchimumbaiOnline

LEAVE A REPLY

Please enter your comment!
Please enter your name here