പൊട്ടിത്തെറിച്ച് മമ്മൂട്ടി; ചോദ്യകർത്താവ് കണ്ടം വഴിയോടി !!

0

തുടർച്ചയായ ഹിറ്റുകളുമായി പാൻഡെമിക്കിന് ശേഷം ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിച്ച് സിനിമാ മേഖലയ്ക്ക് പുത്തൻ ഉണർവ് സമ്മാനിച്ച മമ്മൂട്ടിയോടായിരുന്നു ചോദ്യം. ഓൺലൈൻ മീഡിയകൾ മുന്നോട്ട് വച്ച ചോദ്യത്തിന് ഒറ്റ മറുപടിയിൽ തീർപ്പ് കൽപ്പിച്ചാണ് മെഗാ സ്റ്റാർ വായടപ്പിച്ചത്.

സി ബി ഐ 5 നൂറു കോടി ക്ലബ്ബിൽ കേറുമോ എന്നായിരുന്നു ചോദ്യം. സിബിഐ നാലാം ഭാഗം കാര്യമായ ചലനം ഉണ്ടാക്കാതിരുന്ന സാഹചര്യവും അഞ്ചാം ഭാഗത്തിന്റെ സമ്മിശ്ര പ്രതികരണങ്ങളും കണക്കിലെടുത്തായിരുന്നു ഇവരുടെ ചോദ്യം.

സജീവമായ ഡീഗ്രേഡിങ് നടന്നിട്ടും സിബിഐ അഞ്ചാം ഭാഗം മികച്ച പ്രതികരണം നേടിയാണ് തീയേറ്ററുകളിൽ മുന്നേറുന്നത്. തുടർന്ന് ഒടിടിയിൽ പ്രദർശനത്തിനെത്തിയ പുഴുവിനും ഗംഭീര അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് നൂറു ക്ലബ്ബ് ചോദ്യവുമായി എത്തിയത്.

നൂറു കോടി ക്ലബ്ബിനെക്കാൾ തന്റെ ചിത്രങ്ങൾ കോടിക്കണക്കിന് ജനമനസ്സുകളിൽ ഇടം നേടുന്നതാണ് തനിക്കിഷ്ടമെന്നാണ് മമ്മൂട്ടി പറഞ്ഞത്. തനിക്ക് നൂറു കോടി ക്ലബ് വേണ്ടെന്നും അങ്ങിനെയൊക്കെ തള്ളാൻ താല്പര്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും മുംബൈ വാർത്തകളും വിശേഷങ്ങളും അറിയാനായി ഞങ്ങളുടെ ന്യൂസ് പോർട്ടലും ▶️ യൂടൂബ് ചാനലും സബ്‌സ്‌ക്രൈബ് ചെയ്യുക 👉 www.youtube.com/amchimumbaiOnline

LEAVE A REPLY

Please enter your comment!
Please enter your name here