നോവലിസ്റ്റ് ബാലകൃഷ്ണന്റെ എഴുത്തിന്റെ അര നൂറ്റാണ്ട് ഇന്ന് ആഘോഷിക്കും; മധുപാൽ മുഖ്യാതിഥി

0

നോവലിസ്റ്റ് ബാലകൃഷ്ണന്റെ എഴുത്തിന്റെ അര നൂറ്റാണ്ട് ആഘോഷമാക്കുകയാണ് മുംബൈ നഗരം. യുവധാര സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എഴുത്തുകാരനും സംവിധായകനും ചലച്ചിത്ര നടനുമായ മധുപാൽ മുംബൈയിലെത്തി.

മുംബൈയിലെ മലയാളം മിഷൻ കൺവീനർ കൂടിയായ നോവലിസ്റ്റ് ബാലകൃഷ്ണന്റെ ആദ്യ നോവലായ നഗരത്തിന്റെ മുഖം അമ്പത് വർഷം പൂർത്തിയാകുന്നത് മുൻ നിർത്തിയാണ് ആഘോഷ പരിപാടികൾ. മധുപാൽ മുഖ്യാതിഥിയായിരിക്കും.

നവി മുംബൈയിലെ വാഷി കേരളം ഹൌസിൽ ഇന്ന് വൈകീട്ട് 5 മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങിൽ ബാലകൃഷ്ണന്റെ വിവിധ കൃതികളെ കുറിച്ച് സംവദിക്കും. നിരൂപകനായ സജി എബ്രഹാം, മാധ്യമ പ്രവർത്തകൻ എൻ ശ്രീജിത്ത്, പ്രമുഖ ശാസ്ത്രജ്ഞൻ ഡോ എ പി ജയരാമൻ, എഴുത്തുകാരനായ സി പി കൃഷ്ണകുമാർ എന്നിവർ സംസാരിക്കും. തുടർന്ന് നഗരത്തിന്റെ മുഖം എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനവും ഉണ്ടാകും

മുംബൈ നഗരത്തെ അടയാളപ്പെടുത്തിയ ബാലകൃഷ്ണന്റെ നഗരത്തിന്റെ മുഖം എന്ന കൃതി പുറത്തിറങ്ങിയിട്ട് അമ്പത്തിയൊന്ന് വർഷം പൂർത്തിയായി ഇപ്പോഴും എഴുത്തിൽ സജീവമായ ബാലകൃഷ്ണന്റെ പുതിയ നോവൽ അസ്തമയത്തിന് നേരെ നടക്കുന്നവർ ഇറങ്ങിയത് ഈ വർഷമാണ്. For more details : Prakash Kattakkada : 9702433394

LEAVE A REPLY

Please enter your comment!
Please enter your name here