മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെ; പാശ്ചാത്യ സംഗീതത്തിന്റെ ഈണവും താളവുമായി അബിന ബിജോയ്

0

സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്കായി മുംബൈയിലെ കുരുന്നു പ്രതിഭകളും യുവ ഗായകരും ചേർന്ന് സംഗീത വിരുന്നൊരുക്കുകയാണ്.

ഗ്രാൻഡ് ഫിനാലെ വേദിയിൽ മത്സാരാർഥികൾക്കു പ്രചോദനമായി അതിഥി ഗായകരായി 5 പ്രതിഭകളാണ് വേദിയെ വിസ്മയിപ്പിക്കുക. അഭിനവ് ഹരീന്ദ്രനാഥ്‌, അക്ഷയ ഗണേഷ് അയ്യർ, ദേവിക മോഹൻ നായർ, അശ്വതി പ്രേമൻ എന്നിവരുടെ നാടൻ പാട്ടുകളും മലയാള ഗാനങ്ങളും കൂടാതെ നർത്തകിയും ഗായികയുമായ അബിന ബിജോയ് ആലപിക്കുന്ന പാശ്ചാത്യ ഗാനം നൂതനാനുഭവമാകും.

ചുരുങ്ങിയ കാലയളവിൽ തന്നെ വൈവിധ്യങ്ങളായ ഗാനങ്ങൾ ആലപിച്ച് ശ്രദ്ധ നേടിയ ഗായികയാണ് അബിന ബിജോയ്. നിരവധി വേദികളിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങൾ ആലപിച്ചു കഴിവ് തെളിയിച്ച അബിന മുംബൈ ടാലെന്റ്സ് വേദിയിലെത്തുന്നത് പാശ്ചാത്യ സംഗീതത്തിന്റെ ചുവട് പിടിച്ചാണ്.

തബലിസ്റ്റും സംഗീതജ്ഞനുമായ ബിജോയുടെയും എഴുത്തുകാരിയും മൈൻഡ്‌സെറ് ട്രാൻസ്ഫോർമേഷൻ രംഗത്ത് പ്രാവണ്യം നേടിയ ഡോ. ഫെബി ബിജോയിയുടെയും മകളാണ് അബിന. ആന്യ ബിജോയ് ആണ് സഹോദരി.

അംബർനാഥ്, അഗ്നേൽ സ്കൂൾ വിദ്യാർത്ഥിനിയായ അബിന, വിവിധ തരം സംഗീതം ഇഷ്ടപ്പെടുകയും പഠിച്ചെടുക്കുന്നതിൽ ഉത്സാഹവദിയുമാണ്. ഗ്രാൻഡ് ഫിനാലെയിൽ ഇമ്പമേറിയ മലയാള ഗാനങ്ങൾ കുരുന്നുകൾ ആലപിക്കുപോൾ അവർക്കു പ്രചോദനമായാണ് വ്യത്യസ്ത ഈണവും താളവുമായി അബിന വേദിയിലെത്തുക. ഗ്രാൻഡ് ഫിനാലെക്കായി പ്രത്യേകം തിരഞ്ഞെടുത്ത ഗാനവുമായി മത്സരാർഥികളായ കുരുന്നു പ്രതിഭകളുടെ പ്രകടനങ്ങൾ നേരിട്ട് കാണാനുള്ള സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കി.

മെയ് 29ന് ഡോംബിവ്‌ലി റീജൻസി ക്ലബ്ഹൌസ് മിനി തീയേറ്ററിൽ നടക്കുന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ സിനിമാ ടെലിവിഷൻ താരങ്ങളായ ശ്രീധന്യ, അനിൽ മോഹൻ എന്നിവർ സെലിബ്രിറ്റി ജഡ്‌ജസായിരിക്കും.

അനന്യ ദിലീപ് കുമാർ, അനശ്വര നായർ, നിവേദിത ബിജു , ധൻവിൻ ജയചന്ദ്രൻ, നിരഞ്ജൻ മേക്കാട്ട് എന്നീ 5 മത്സരാർഥികളാണ് മാറ്റുരയ്ക്കുക. ഗായികയും നർത്തകിയുമായ നീതി നായർ അവതാരകയായെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here