ബോംബെ കേരളീയ സമാജം സൗജന്യ ഭക്ഷ്യ വിതരണം നടത്തി

0

ബോംബെ കേരളീയ സമാജം പരേലിലുള്ള ടാറ്റാ മെമ്മോറിയൽ ആശുപത്രി അർബുദ രോഗികൾക്കും കൂട്ടിരിക്കുന്നവർക്കുമായി സൗജന്യ ഭക്ഷണം വിതരണം ചെയ്തു.

സമാജം നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 11.30ന് പരേൽ ടാറ്റാ മെമ്മോറിയൽ ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം നടത്തിയത്.

വർഷങ്ങളായി മാസത്തിലൊരിക്കൽ ആശുപത്രി പരിസരങ്ങളിലായി സമാജം നടത്തി വരുന്ന മാതൃകാപരമായ സേവനമാണിത്. ഇത്തവണ ഭക്ഷണവിതരണത്തിന്റെ ചെലവ് വഹിച്ചത് അന്ധേരി വെസ്റ്റിലുള്ള ശ്രീകൃഷ്ണ മന്ദിർ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here