ഇന്ത്യൻ സിനിമയിലെ വനിതാ സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ദുരൂഹതകളും മറുപടി അർഹിക്കാത്ത അസംബന്ധമെന്നാണ് ടെലിവിഷൻ സിനിമാ രംഗത്തെ പ്രശസ്തയായ എക്താകപൂര്‍ പറയുന്നത്. ബോളിവുഡ് താരത്തിന്റെ മരണത്തിന് ഉത്തരവാദി അനാവശ്യമായ സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകളും ലേസർ ചികത്സയുമായിരുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഏക്താ കപൂർ.
ഹൃദയസ്തംഭനത്തിന് കാരണങ്ങൾ നിരവധിയാണെന്നും ഹൃദയത്തിന് പ്രശ്‌നങ്ങളൊന്നും ഇല്ലാത്തവർക്ക് പോലും ശസ്ത്രക്രിയയുടെ പ്രത്യാഘാതമല്ലാതെയും ഹൃദയ സ്തംഭനം വരാം.ചുരുക്കം ചില ആളുകളിൽ ഇങ്ങേനെയും സംഭവിക്കാറുണ്ടെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. നടി ശ്രീദേവിക്കും സംഭവിച്ചത് അത് തന്നെയാണെന്ന് ഏക്താ കപൂർ പറഞ്ഞു.
സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഉപയോഗമാണ് മരണ കാരണമെന്ന് ചില മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റാണെന്നും ഈ മരണം ശ്രീദേവിയുടെ വിധിയാണെന്നും ഏക്താ പറഞ്ഞു. തന്റെ ഡോക്ടര്‍ പറഞ്ഞു തന്ന വിവരങ്ങളനുസരിച്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും എക്ത ട്വീറ്റില്‍ പറയുന്നു.
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത്. മുൻപ് മൈക്കിൾ ജാക്‌സന്റെ മരണവും ഇത്തരത്തിൽ യൗവനവും സാന്ദര്യം നിലനിർത്താൻ പ്രയോഗിച്ച മരുന്നുകളുടെയും ശസ്ത്രക്രിയകളുടെയും പാർശ്വഫലങ്ങൾ കൊണ്ട് സംഭവിച്ചതാണെന്ന് അക്കാലത്തു പല പാപ്പരാസി പത്രങ്ങളിലും പ്രചരിച്ചിരുന്നു.