ശിവഗിരി തീർഥാടനത്തിന്റെ നവതി ആഘോഷം മെയ് 22ന് മുംബൈയിൽ

0

ശിവഗിരി തീർഥനത്തിനിടെ നവതി ആഘോഷത്തിന്റെയും ബ്രഹ്മ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലിയുടെയും ഭാഗമായി മുംബൈ ശ്രീനാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച മെയ് 22 ന് സന്യാസിസംഗമവും പൊതു സമ്മേളനവും നടക്കും.

ശ്രീനാരായണ മന്ദിര സമിതിയുടെ ചെമ്പൂർ എഡ്യൂക്കേഷൻ കോംപ്ലക്സിൽ ഗുരു നിർദ്ദേശിച്ച തീർഥാടന വിഷയങ്ങളിലൊന്നായ വിദ്യാഭാസത്തെ ആസ്പദമാക്കിയായിരിക്കും സമ്മേളനം. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടികൾക്ക് ഉച്ചയോടെ സമാപനമാകും.

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി , ജനറൽ സെക്രട്ടറി സ്വാമി ഹൃതംബരാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയ സന്യാസിമാർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here