കുരങ്ങുപനി (Monkeypox) ഭീഷണി; കടുത്ത ജാഗ്രതയിൽ മുംബൈ

0

കോവിഡിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്ന കുരങ്ങുപനിയുടെ ഭീഷണിയിലാണ് ഇന്ത്യയും. ഇതോടെ മുംബൈയിൽ പ്രത്യേക ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിരിക്കയാണ്. കസ്തൂർബ ആശുപത്രിയിൽ 28 കിടക്കകളുള്ള വാർഡ് തയ്യാറാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കുരങ്ങുപനി ബാധിച്ചവരെ കസ്തൂർബ ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ മുംബൈയിലെ എല്ലാ ആശുപത്രികൾക്കും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സംശയമുള്ളവരുടെ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചതായി കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

മുംബൈയിൽ ഇതുവരെ കുരങ്ങുപനി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അധികൃതർ അറിയിച്ചു. കുരങ്ങുപനി കൗപോക്സിൽ നിന്ന് വ്യത്യസ്തമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം പടരുന്നത് റിപ്പോർട്ട് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി വർദ്ധിച്ചുവരുന്നത് ആശങ്ക ഉയർത്തിയിരിക്കയാണ്. ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, പോർച്ചുഗൽ, സ്‌പെയിൻ, സ്വീഡൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്പിൽ ഇതുവരെ നൂറിലധികം കേസുകൾ സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here