പ്രമുഖ ഹോട്ടല്‍ വ്യവസായിയും ലീലാ ഗ്രൂപ്പ് സ്ഥാപകനുമായ ക്യാപ്റ്റന്‍ കൃഷ്ണന് നായര്‍ വിട പറഞ്ഞിട്ട് 9 വർഷം പിന്നിടുകയാണ്. 2014 മെയ് മാസത്തിലായിരുന്നു അന്ത്യം. മെഗാ സ്റ്റാർ മമ്മൂട്ടി, സൂപ്പർ സ്റ്റാർ സുരേഷ് ഗോപി തുടങ്ങി സിനിമാ നിമാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസ്കാര ചടങ്ങിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചിരുന്നു.
കണ്ണൂരിന്റെ മണ്ണില്‍ നിന്ന് മുംബൈയിലെത്തി ജീവിത വിജയം നേടിയ ക്യാപ്റ്റന്‍ കൃഷ്ണന് നായര്‍ അറിയപ്പെട്ടിരുന്നത് ലീലഗ്രൂപ്പ് സ്ഥാപക ചെയര്മാന് എന്ന നിലയിലാണ്. 93-ാം വയസ്സിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ മുംബൈയിലെ സ്വകാര്യാശുപത്രിയിലാണ് മരിച്ചത്.
1922 ഫെബ്രുവരി 9ന് കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കലില്‍ ജനിച്ച കൃഷ്ണന് നായര്‍ വിദ്യാര്‍ത്ഥിയായിരിക്കെ എ കെ ജിയുടെയും പി കൃഷ്ണപ്പിള്ളയുടെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ദേശീയ പ്രസ്ഥാനത്തില്‍ പങ്കെടുത്തു. സുബാഷ് ചന്ദ്ര ബോസിന്റെ കീഴില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ക്യാപ്ടനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യയുടെ പേരില്‍ തുടങ്ങിയ ടെക്സ്റ്റൈല്‍ ബിസിനസിലൂടെയാണ് അറിയപ്പെട്ടത്. മുംബൈയില്‍ 1986 -ല്‍ ആരംഭിച്ച ലീലാ ഹോട്ടലിലൂടെയാണ് ലോകമെങ്ങും വ്യാപിച്ച ഹോട്ടല്‍ ബിസിനസ് തുടക്കമിടുന്നത്. ഇന്ത്യന്‍ വ്യവസായ ലോകത്തില്‍ ഒന്നാം നിരയിലെത്തിയ കൃഷ്ണന് നായര്‍ക്ക് 2010ല്‍ പത്മഭൂഷന്‍ നല്കി രാജ്യം ആദരിച്ചു.
ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു കണ്ണൂർ എയർപോർട്ട്.
ജന്മനാടിനെ ഹൃദയത്തോടെ ചേർത്ത് വച്ച വ്യവസായിയുടെ വികസന സ്വപ്നങ്ങൾ പൂവണിയും മുൻപേ കണ്ണൂരിന്റെ സ്വന്തം കൃഷ്ണൻ നായർ വിട പറഞ്ഞു.
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി
- ട്രെയിൻ യാത്രാ സംവിധാനം കുറ്റമറ്റതാക്കണം. – എയ്മ മഹാരാഷ്ട്ര
- എയ്മ മെഗാ ഷോയ്ക്കായി മുംബൈയിൽ വേദിയൊരുങ്ങുന്നു
- ഒഡീഷ ട്രെയിനപകടം; മലയാളി യാത്രക്കാരെ നോർക്ക ഇടപെട്ട് നാട്ടിൽ തിരിച്ചെത്തിക്കും
- നൂറുമേനി തിളക്കവുമായി മലയാളി വിദ്യാലയങ്ങൾ
- മലയാളം മിഷന് മേഖല കമ്മിറ്റി രൂപീകരിച്ചു
- മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി