വരികൾക്കിടയിലൂടെ (Rajan Kinattinkara)

വരികൾക്കിടയിലൂടെ വായിക്കാൻ മറന്ന ചിരികളുമായി കവിയും കാർട്ടൂണിസ്റ്റുമായ രാജൻ കിണറ്റിങ്കര

0

1) വിജയ് ബാബു യാത്ര മാറ്റിവച്ചു. ബുധനാഴ്ച എത്തുമെന്ന് അഭിഭാഷകൻ

ദുബായിൽ നിന്ന് വരുന്ന വിജയ് ബാബു കലക്ടറേറ്റ് റോഡിലൂടെ വലത്തോട്ട് തിരിഞ്ഞും പൂഞ്ഞാർ ഭാഗത്ത്നിന്ന് വരുന്ന പി സി ജോർജ് കിഴക്കേ കോട്ട ചുറ്റി ബൈപാസ് റോഡിലൂടെയും പോലീസ് സ്റ്റേഷനിൽ പ്രവേശിക്കേണ്ടതാണ്.

2) ആത്മവിശ്വാസം കൂടി , പി ടി യേക്കാൾ ഭൂരിപക്ഷം ഉമക്ക് ലഭിക്കും: സതീശൻ.

ഉച്ച ഭക്ഷണം കഴിഞ്ഞ് ഉമ്മറത്തെ കസേരയിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ആത്മവിശ്വാസം കൂടുന്നതായി അനുഭവപ്പെടുകയായിരുന്നു.

3) രാജ്യസഭാ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി.

പൊട്ടിത്തെറിയിൽ പാർട്ടിക്ക് സാരമായ പരിക്കേറ്റെങ്കിലും ഹൈക്കമാന്റ് സുരക്ഷിതമാണെന്ന് പറയപ്പെടുന്നു

4) തൃക്കാക്കരയിലെ യുഡിഎഫ് കോട്ട തകർക്കും: കൊടിയേരി

ഇലക്ഷൻ തലേന്ന് പാർട്ടി സെക്രട്ടറിയും സമ്മതിച്ചു ആരുടെ കോട്ടയാണ് തൃക്കാക്കര എന്ന്

5) കൊച്ചിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടി.

പേടിപ്പിക്കാൻ ആണെങ്കിൽ ആ വില കാണിക്കുന്ന മീറ്ററിലേക്ക് നോക്കാൻ പറഞ്ഞാൽ പോരേ ? കത്തി കാണിക്കണോ?

രാജൻ കിണറ്റിങ്കര
Whatsapp 8691034228

LEAVE A REPLY

Please enter your comment!
Please enter your name here