മുംബൈയിൽ കോവിഡ് കേസുകൾ കൂടുന്നു; ജാഗ്രതാ നിർദ്ദേശവുമായി ബിഎംസി

0

മുംബൈയിൽ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 6 ശതമാനമായി ഉയർന്നതിനാൽ കോവിഡ് പരിശോധന വേഗത്തിലാക്കുമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

മുംബൈ നഗരത്തിൽ ദിവസേനയുള്ള പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നഗരസഭയുടെ മുന്നറിയിപ്പ്

മൺസൂൺ അടുത്തിരിക്കുന്നതിനാൽ, രോഗലക്ഷണങ്ങളിൽ അതിവേഗം വർദ്ധനവ് ഉണ്ടാകുമെന്നും ബിഎംസി മുന്നറിയിപ്പ് നൽകി.

മെയ് ആദ്യം മുതൽ, മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും കോവിഡ് -19 കേസുകൾ ക്രമാനുസൃതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ ഡി എം സി മുൻസിപ്പൽ ആശുപത്രിയിലെ ഡോക്ടർ ശ്രീജിത്ത് പണിക്കർ പറയുന്നു.

മുംബൈയിൽ കോവിഡ്-19 പരിശോധന യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനും ജംബോ ഫീൽഡ് ഹോസ്പിറ്റലുകളിൽ മതിയായ ജീവനക്കാരെ ഉറപ്പാക്കാനും നിർദ്ദേശം നൽകി കഴിഞ്ഞു.

ജാഗ്രത തുടരണമെന്ന് ബിഎംസി കമ്മീഷണർ ഇഖ്ബാൽ സിംഗ് ചാഹൽ ബിഎംസി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു .

എല്ലാ അസിസ്റ്റന്റ് മുനിസിപ്പൽ കമ്മീഷണർമാരോടും വിവിധ വാർഡുകളുടെ ചുമതലയുള്ളവരോടും വാർഡ് വാർ റൂമുകളുടെ സ്ഥിതി അവലോകനം ചെയ്യാനും അവയിൽ പൂർണ്ണമായും സ്റ്റാഫ്, മെഡിക്കൽ ടീമുകൾ, ആംബുലൻസുകൾ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കാനും സ്വകാര്യ ആശുപത്രികളെ ജാഗ്രത പാലിക്കാനും ചഹൽ ആവശ്യപ്പെട്ടു.

വിദ്യാലയങ്ങൾ തുറക്കാനിരിക്കെ രോഗവ്യാപനത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തിയത് കൂടുതൽ ആശങ്ക പടർത്തിയിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here