വരികൾക്കിടയിലൂടെ – തൃക്കാക്കര ന്യായങ്ങൾ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്ന ചിരികളുമായി കവിയും കാർട്ടൂണിസ്റ്റുമായ രാജൻ കിണറ്റിങ്കര

0

1) തൃക്കാക്കരയിൽ ബി ജെ പിക്ക് ലഭിക്കേണ്ട വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചെന്ന് പി സി.ജോർജ്

അത് ഉറപ്പാക്കാൻ ഞാൻ അവസാന ദിവസം മണ്ഡലത്തിൽ ബി ജെ പിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു.

2) ഇപ്പോൾ കല്ലിടണോ എന്ന് പിണറായിയോട് ചോദിച്ചത് താനാണെന്ന് കെ.വി. തോമസ്

അങ്ങിനെയാണ് ആദ്യം കുഴി തോണ്ടാം പിന്നീട് കല്ലിടാം എന്ന തീരുമാനത്തിലെത്തിയത്

3 ) പിണറായിയുടെ രാജി ആവശ്യപ്പെടില്ല : സതീശൻ

രാജി ആവശ്യപ്പെടുമോ എന്ന് ഭയന്നിരിക്കുകയായിരുന്നു മുഖ്യമന്ത്രി . ഇപ്പോഴായിരിക്കും ഒരാശ്വാസമായത്.

4) തൃക്കാക്കര: സതീശൻ – സുധാകരൻ കൂട്ടുകെട്ടിലെ ആദ്യ വിജയം

ഈ സ്കോർ പവർപ്ലേയിലെ ആണ്. ബാറ്റു ചെയ്യാൻ ഓവർ കുറെ ഇനി ബാക്കി കിടക്കുന്നേയുള്ളു.

രാജൻ കിണറ്റിങ്കര
Whatsapp 8691034228

LEAVE A REPLY

Please enter your comment!
Please enter your name here