കൊവിഡ്-19 മഹാമാരി ഭാവിയിൽ വെല്ലുവിളി; ദേശീയ ആസൂത്രണവും ഗവേഷണവും അനിവാര്യമെന്ന് പത്മശ്രീ പ്രൊഫ.ബൽറാം ഭാർഗവ

0

സമീപകാല ദേശീയ കുടുംബ ആരോഗ്യ സർവേ (2019) കാണിക്കുന്നത് പോലെ വിവിധ ജനസംഖ്യാ പാരാമീറ്ററുകൾ രാജ്യത്ത് മെച്ചപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ പത്മശ്രീ പ്രൊഫ.ബൽറാം ഭാർഗവ, കൊവിഡ്-19 പോലുള്ള മഹാമാരി ഭാവിയിൽ വെല്ലുവിളിയായി മാറുകയാണെന്നും മുന്നറിയിപ്പ് നൽകി. അതിനാൽ, ദേശീയ ആസൂത്രണത്തിനും നയ രൂപീകരണത്തിനും ഈ മേഖലകളിൽ കൂടുതൽ ഉയർന്ന നിലവാരമുള്ള ഗവേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിന്റെ 63-ാമത് ബിരുദ ദാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഭാരത സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ.

ബിരുദദാരികളായ വിദ്യാർത്ഥികളെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ച പ്രൊഫ. ഭാർഗവ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കുന്ന ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും ഗവേഷണവും ജനസേവനത്തിനായി വിനിയോഗിക്കാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

1956 മുതൽ രാജ്യത്തെ ജനസംഖ്യാ ശാസ്ത്രജ്ഞരെ പരിശീലിപ്പിക്കുന്നതിനും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ ഗവേഷണത്തിനും ഐഐപിഎസിന്റെ സംഭാവനകൾ വലുതാണെന്നും പ്രൊഫ. ഭാർഗവ പറഞ്ഞു.

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിന്റെ (ഐഐപിഎസ്) അറുപത്തിമൂന്നാമത്തെ ബിരുദ ദാന ചടങ്ങ് നടന്നു. ജൂൺ 3 വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഐഐപിഎസ് ഡയറക്ടർ പ്രൊഫ. കെ.എസ്. ജെയിംസ്, ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിച്ചു.

ഈ വർഷം, മൊത്തം 255 വിദ്യാർത്ഥികൾക്കാണ് ബിരുദം/ഡിപ്ലോമകൾ നൽകിയത്. വിദ്യാർത്ഥികളുടെ ഗവേഷണത്തിലും അക്കാദമിക പ്രവർത്തനങ്ങളിലുമുള്ള മികവിനെ അഭിനന്ദിക്കുകയും അവരുടെ നേട്ടങ്ങൾക്ക് സ്വർണ്ണ മെഡലുകളും വെള്ളി മെഡലുകളും സമ്മാനിക്കുകയും ചെയ്തു.

ഭാരത സർക്കാരിന്റെ മുൻ പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസറും ബെംഗളൂരു നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ എമറിറ്റസ് പ്രൊഫസറുമായ ഡോ. കെ.വിജയ് രാഘവൻ കോൺവോക്കേഷൻ പ്രഭാഷണം നടത്തി. കൺവൻഷനിൽ വിദ്യാർഥികളെയും മെഡൽ ജേതാക്കളെയും അദ്ദേഹം അനുമോദിച്ചു. ആരോഗ്യ സാമൂഹിക മേഖലകളിലെ വിവിധ സർക്കാർ പരിപാടികളുടെ വികസനത്തിനും നിരീക്ഷണത്തിനുമുള്ള ഐഐപിഎസ് പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.

ഡോ. കെ.വിജയ് രാഘവൻ

ലോകത്ത് മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെ കുറിച്ച് ഡോ. രാഘവൻ സംസാരിച്ചു. ജൈവവൈവിധ്യ തകർച്ച, കാലാവസ്ഥാ വ്യതിയാനം, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിലെ വ്യത്യാസങ്ങൾ, തൊഴിൽ മേഖലയിലെ പങ്കാളിത്തം, രോഗങ്ങൾ, യുദ്ധങ്ങൾ, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം എന്നിവ ഉയർത്തുന്ന പ്രശ്നങ്ങളും അദ്ദേഹം എടുത്തുകാട്ടി. അതിനാൽ, ഉയർന്ന നിലവാരമുള്ള ഗവേഷണം, പരിശീലനം, വിദ്യാഭ്യാസം എന്നിവയിലേക്കുള്ള പ്രവേശനം നമ്മുടെ രാജ്യത്തും ആഗോളതലത്തിലും ഈ വെല്ലുവിളികളെ ലഘൂകരിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here