ഉലക നായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ‘വിക്രമി’ലെ ഗാനമാണ് ആരാധകർ ഏറ്റെടുത്തത്. ‘പത്തലെ പത്തലെ’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ വൈറലാണ്. കമൽഹാസനാണ് ഗാനമാലപിക്കുന്നത്. കമലിന്റെ വരികൾക്ക് . അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയത്.
കമലിനെ കൂടാതെ മലയാളി യുവതാരം ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിയ ചിത്രം മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
നൂറ്റിപത്ത് ദിവസങ്ങളാണ് ഈ ബ്രഹ്മാണ്ഡ ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അവകാശപ്പെടുന്നു. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. രാജ് കമല്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ ഹസനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
- ‘മലൈക്കോട്ടൈ വാലിബൻ’: റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
- മോഹൻലാൽ ചിത്രം നേരിന്റെ ചിത്രീകരണം തുടങ്ങി
- മുംബൈയിലും തരംഗമായി രജനികാന്ത് ചിത്രം ജയിലർ
- ക്രൈം ത്രില്ലർ ഗോഡ് ഫാദറിൽ മമ്മൂട്ടിയും മോഹൻലാലും ഫഹദും!!
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി