വരികൾക്കിടയിലൂടെ (Rajan Kintattinkara) – 4

വരികൾക്കിടയിലൂടെ വായിക്കാൻ മറന്ന ചിരികളുമായി കവിയും കാർട്ടൂണിസ്റ്റുമായ രാജൻ കിണറ്റിങ്കര

0

1) ജനസംഖ്യാ നിയന്ത്രണ നിയമം ഉടൻ കൊണ്ടുവരും : കേന്ദ്ര മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ

നിയമം മുൻ കാല പ്രാബല്യത്തോടെ നടപ്പിലാക്കാഞ്ഞാൽ മതിയായിരുന്നു.

2) കോൺഗ്രസിനായി പ്രവർത്തിക്കാനുള്ള ഊർജം നഷ്ടപ്പെട്ടു. രാജി സമർപ്പിച്ച് കർണ്ണാടകയിലെ കോൺഗ്രസ് നേതാവ് ബ്രിജേഷ് കലപ്പ

ആരോ ഇദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. കോൺഗ്രസിൽ പ്രവർത്തിക്കാൻ വലിയ ഊർജത്തിന്റെ ആവശ്യമൊന്നുമില്ല

3) എൽ ഡി എഫ് തോറ്റിട്ടില്ലെന്ന് കെ.വി.തോമസ്

തോൽക്കും വരെ കൂടെ ഉണ്ടാവണം

4) മാട്രിമോണിയല്‍ ആപ്പിലൂടെ തട്ടിപ്പ്, 9 പവനും പണവും തട്ടി; വിവാഹം കഴിച്ചത് 4 സ്ത്രീകളെ

ഒരു ഭാര്യയിൽ നിന്ന് 100 പവൻ ആവശ്യപ്പെടുന്നവർക്കിടയിൽ 4 പേരിൽ നിന്ന് വെറും 9 പവൻ കൈക്കലാക്കിയ ഇയാൾ അൽപ്പം ഡീസന്റ് ആണല്ലോ

രാജൻ കിണറ്റിങ്കര
Whatsapp 8691034228

LEAVE A REPLY

Please enter your comment!
Please enter your name here