മുംബൈ നഗരത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ചങ്ങാതിമാർ ഇന്നലെ ഡോംബിവലിയിൽ ഒത്തുകൂടി. ഓൺലൈൻ സംവാദങ്ങൾക്ക് ഉപരിയായി സാമൂഹിക പ്രതിബദ്ധതയോടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൂട്ടായ്മയുടെ അംഗങ്ങളാണ് സൗഹൃദങ്ങളെ ആഘോഷമാക്കിയത്
ഈ കൂട്ടായ്മയുടെ ചുക്കാൻ പിടിക്കുന്നത് സാമൂഹ്യ പ്രവർത്തകയായ ശ്യമാ നായർ ആണ്. കൂടാതെ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്കായി കൈകോർത്തു നിൽക്കുന്ന കുറേ ചങ്ങാതിമാരും. 2015 ൽ തുടക്കം കുറിച്ച കൂട്ടായ്‌മ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്.

ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡോ ഉമ്മൻ ഡേവിഡ് മുഖ്യാതിഥിയായിരുന്നു. ഡോമ്പിവലി വുമൺസ് വെൽഫയർ സൊസൈറ്റി ചെയർപേഴ്സൺ ഡോ സ്വാതി ഗാഡ്‌ഗിൽ, ശ്യാമ നായർ , സമൂഹ്യപ്രവർത്തകൻ ഈ. പി. വാസു, കൈരളി ടിവി മഹാരാഷ്ട്ര പ്രതിനിധി പ്രേംലാൽ എന്നിവർ വേദി പങ്കിട്ടു. RR ഹോസ്പിറ്റൽ ഡയറക്ടർ ജേക്കബ് തോമസ്, ജീവകാരുണ്യ പ്രവർത്തകൻ ബാലകൃഷ്ണൻ, ടി വി ചന്ദ്രൻ, രഘുനാഥ് കുറുപ്പ്, അഡ്വ രാജ്‌കുമാർ, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
സ്വാർഥതയില്ലാതെ പരസ്പര ബഹുമാനത്തോടെ സൗഹൃദങ്ങൾക്കായി സമയം കണ്ടെത്തി സമൂഹത്തിന്റെ നന്മക്കായി പ്രയോജനപ്പെടുത്തുന്ന ഇത്തരം സംരംഭങ്ങളാണ് വളർന്ന് വരേണ്ടതെന്ന് ഡോ ഉമ്മൻ ഡേവിഡ് പറഞ്ഞു. ഒരു ഓൺലൈൻ കൂട്ടായ്മയെ എങ്ങിനെ പ്രായോഗികമായി സമൂഹ നന്മക്കായി ഉപയോഗിക്കാമെന്നതാണ് ഇവരെല്ലാം പ്രസരിപ്പിക്കുന്ന സന്ദേശമെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡ് പങ്ക് വച്ചു.
രാധാകൃഷ്ണൻ ഗുഡ് ഫ്രണ്ട്സ് പ്രവർത്തനങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. രമേഷ് വാസു, കൃഷ്ണകുമാർ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

തുടർന്ന് വിനയൻ കളത്തൂരിന്റെ നേതൃത്വത്തിൽ നടന്ന നൃത്ത സംഗീത കലാ വിരുന്നിൽ അനഘ രാജേഷ്, അനഘ ബാബുദാസ്, അൽക്ക പട്ടാണി, അനുശ്രീ നമ്പ്യാർ, മാളവിക, രാജീവ് നായർ, ഗണേഷ് അയ്യർ, അക്ഷയ അയ്യർ, അഭിനവ് ഹരീന്ദ്രനാഥ്, ശ്രേയ നായർ, സരിത ഷാ, സുവർണ ജയകുമാർ, ആതിര നായർ, തുടങ്ങിയവർ പങ്കെടുത്തു.
സൗഹൃദങ്ങളുടെ ഒത്തുചേരൽ
പരസ്പര സ്‌നേഹവും സമാന ചിന്താഗതിക്കാരുമായ കുറച്ച് പേർ ചേർന്ന് ആശയവിനിമയത്തിനായി തുടങ്ങിയ വാട്ട്സപ്പ് ഗ്രൂപ്പാണ് ഗുഡ് ഫ്രണ്ട്സ്. പരദൂഷണങ്ങൾക്കും ഫോർവേഡുകൾക്കും ഗുഡ് മോർണിംഗ് തുടങ്ങിയ ആശംസകൾക്കുമായി പല കൂട്ടായ്മകളും ചുരുങ്ങുമ്പോഴാണ് ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ ഈ കൂട്ടായ്മ മാതൃകയാകുന്നത് .
കേരളത്തിലെ വെള്ളപ്പൊക്ക കെടുതിയില്‍ അവശതയനുഭവിക്കുന്നവര്‍ക്കു വേണ്ടിയാണ് ആദ്യമായി നമ്മുടെ കൂട്ടായ്മ നന്നായി ഇടപെട്ടത്.
ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടുകാരുടെ കൂട്ടായ്മയായതുകൊണ്ട് സമയോചിതമായ സഹായങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ടെന്നാണ് രമേഷ് വാസു പറയുന്നത്.
പലപ്പോഴും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സന്ദേശം ഷെയര്‍ ചെയ്ത് സഹായങ്ങള്‍ എത്തിക്കാനും മറ്റു കൂട്ടായ്കളുമായി സഹകരിച്ചുമാണ് ഗുഡ് ഫ്രണ്ട്സ് അംഗങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.
മഹാമാരിക്കാലത്ത് ധാന്യ കിറ്റുകള്‍ അത്യാവശ്യക്കാര്‍ക്ക് ഭക്ഷണം, മരുന്നുകള്‍, രോഗികളായ കുടുംബംഗങ്ങള്‍ക്ക് ശരിയായ വൈദ്യസഹായങ്ങള്‍ക്കുള്ള ഇടങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിരവധി പേർക്കാണ് കൈത്താങ്ങായത്. ലോക്ക് ഡൗണിൽ വരുമാനം നിലച്ചതോടെ കുട്ടികളുടെ ഫീസ് കൊടുക്കാന്‍ നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്ന രക്ഷിതാക്കള്‍ക്ക് ഫീസ്, പഠന സാമഗ്രികള്‍ കൂടാതെ ഉപയോഗ യോഗ്യമായ മൊബൈലുകള്‍ എന്നിവ സമാഹരിച്ച് കൊടുക്കാനും സാധിച്ചിട്ടുണ്ടെന്ന് ശ്യമാ നായർ പറഞ്ഞു.
സമ്മേളനത്തില്‍ പ്രമുഖ വ്യക്തികളുടെ മാര്‍ഗ്ഗ നിർദേശങ്ങൾ ഉള്‍ക്കൊണ്ടുകൊണ്ട് വിവിധ തുറകളിലുള്ള സുഹൃത്തുക്കളുടെ കഴിവും സ്വാധീനവും പ്രയത്നവും ഏകോപിപ്പിച്ച് കൂട്ടായ്മയുടെ ഭാവി പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കാനുള്ള ആഹ്വാനവും കൂടിയായിരുന്നു ഈ ഒത്തുചേരല്‍. പരസ്പര സ്‌നേഹത്തില്‍ നിന്ന് വളർന്ന ഈ കുട്ടായ്മ വലിയൊരു നന്മമരമായി വളര്‍ന്ന് പന്തലിക്കുമെന്ന പ്രത്യാശയിലാണ് ഇവരെല്ലാം.
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം
- ക്ഷേത്രനഗരിയെ ഭക്തിസാന്ദ്രമാക്കി അയ്യപ്പ മണ്ഡല മഹോത്സവ പൂജ
- മുംബൈയിലെ മണ്ഡല പൂജ മഹോത്സവങ്ങൾ
- പാലക്കാട് നിന്ന് മുംബൈയിലെത്തിയ മലയാളി യുവാവിനെ കാണ്മാനില്ല