ലോകകേരളസഭ 2022 – പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യ മത്സരം

0

മൂന്നാമത് ലോകകേരളസഭയോട് അനുബന്ധിച്ച് പ്രവാസ സാഹിത്യ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ ലോകകേരളസഭ പ്രവാസ സാഹിത്യ മത്സരം ഒരുക്കുന്നു.

മലയാളം മിഷന്‍ ഒരുക്കുന്ന ഈ മത്സരത്തില്‍ ചെറുകഥ, കവിത, ലേഖനം എന്നിവയില്‍ സബ് ജൂനിയര്‍ (8-12), ജൂനിയര്‍ (13-18), സീനിയര്‍ (19 മുതല്‍) വിഭാഗങ്ങളിലായി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാം. ചെറുകഥ,കവിത മത്സരങ്ങള്‍ക്ക് വിഷയ നിബന്ധനയില്ല, ‘കോവിഡാനന്തര പ്രവാസ ജീവിതം’ എന്ന വിഷയത്തില്‍ അഞ്ചു പുറത്തില്‍ കവിയാത്ത ലേഖനമാണ് മത്സരത്തിന് അയക്കേണ്ടത്.

മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് പ്രവാസി മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഈ മത്സരങ്ങളില്‍ പങ്കെടുക്കാം. മലയാള സാഹിത്യ ലോകത്തെ പ്രമുഖ എഴുത്തുകാരടങ്ങുന്ന ജൂറി ആയിരിക്കും വിധിനിര്‍ണ്ണയിക്കുക. വിജയികള്‍ക്ക് ആകര്‍ഷകമായ അക്ഷര സമ്മാനപ്പെട്ടിയും പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും.

രചനകള്‍ 2022 ജൂണ്‍ 10-ന് മുമ്പ് പ്രായവും വിദ്യാര്‍ത്ഥിയാണെന്നതും തെളിയിക്കുന്ന സാക്ഷ്യപത്രത്തിനൊപ്പം [email protected] എന്ന വിലാസത്തിലേക്കും അതിന്‍റെ കോപ്പി [email protected] അയക്കേണ്ടതാണെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി, രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9892451900

LEAVE A REPLY

Please enter your comment!
Please enter your name here