ഹരിശ്രീയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന സൗജന്യ പഠനോപകരണങ്ങളുട വിതരണം ഹരിശ്രീ ഓഫീസിൽ വച്ച് ജൂൺ 5 , ഞായറാഴ്ച്ച രാവിലെ 10.30നു നടന്നു. ഹരിശ്രീ പ്രസിഡന്റ് എം എസ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കല്യാൺ ഡോംബിവലി മുൻസിപ്പൽ കോർപറേറ്ററും സാമൂഹിക പ്രവർത്തകനുമായ മനോജ് റായി പരിപാടി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സെക്രട്ടറി ജയൻ ചേലക്കര, ട്രഷറർ വേണുഗോപാൽ എന്നിവർ സംസാരിച്ചു. പതിവ് പോലെ ഈ വർഷവും നൂറ് കണക്കിന് നിർധനരരായ കുട്ടികളാണ് പഠനോപകരണങ്ങൾ ഏറ്റ് വാങ്ങിയത്. പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ വലിയൊരു ജനാവലി സന്നിഹിതരായിരുന്നു. ഇപ്പോഴും പുതിയ അപേക്ഷകൾ വന്ന് കൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളിൽ അവർക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

15 വർഷം പിന്നിടുന്ന നിസ്വാർത്ഥ സേവനത്തിന്റെ നന്മയാണ് കല്യാൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹരിശ്രീ.
ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്കായി ഏറ്റെടുക്കുന്ന ദൗത്യങ്ങൾ തുടരുകയാണ്. ഈ യാത്രയിൽ ഒട്ടേറെ നിർധനരുടെയും പാവപ്പെട്ടവരുടെയും ജീവിതത്തിലേക്ക് വെളിച്ചമായും സാന്ത്വനമായും കടന്ന് ചെല്ലുവാൻ ഈ മലയാളി സംഘടനക്ക് കഴിഞ്ഞു
ഭക്ഷണം വസ്ത്രം പാർപ്പിടം ആരോഗ്യം എന്നീ മേഖലകൾ പോലെ തന്നെ ഹരിശ്രീ ഊന്നൽ കൊടുക്കുന്ന മറ്റൊരു പ്രധാന മേഖലയാണ് വിദ്യാഭ്യാസം. ഒരു വ്യക്തിക്ക് വിദ്യാഭ്യാസം നേടാനായാൽ അത് തന്റെ കുടുംബത്തിനും, സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും, കൂടാതെ മാനവരാശിക്ക് തന്നെയും മുതൽക്കൂട്ടാണെന്ന യാഥാർഥ്യമാണ് ഹരിശ്രീ പ്രവർത്തകരും ചേർത്ത് പിടിക്കുന്നത്.
എല്ലാ വർഷവും നിരവധി അപേക്ഷകളാണ് പഠനോപകരണങ്ങൾക്കായി എത്തുന്നതെന്ന് ഹരിശ്രീ പ്രവർത്തകർ പറയുന്നു. ഇതെല്ലം പരിശോധിച്ച് അർഹതയുള്ള 200ൽപ്പരം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. കൂടാതെ മഹാരാഷ്ട്രയുടെ ഉൾനാടൻ ഗ്രാമങ്ങളിലും വനവാസി മേഖലകളിലും ഈ സഹായം എല്ലാ വർഷവും എത്തിച്ചു നൽകുന്നതിലും ഹരിശ്രീ പ്രതിബദ്ധത പുലർത്തുന്നു
- അശരണാർക്കായി കർമ്മ പദ്ധതികൾ; ഔദ്യോദിക പ്രഖ്യാപനം പാണക്കാട് സയ്യദ് സാദിഖ്അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
- പത്ത് ദിവസത്തെ ഗണേശോത്സവത്തിന് പരിസമാപ്തി
- സാഹിത്യവേദിയിൽ അഡ്വ. പി. ആർ. രാജ്കുമാർ കഥകൾ അവതരിപ്പിക്കും
- മധുവിന്റെ നവതി ആഘോഷവേദിയെ സമ്പന്നമാക്കി ഡോ. സജീവ് നായരുടെ നൃത്താവിഷ്കാരം
- നാസിക് കേരള സേവാ സമിതിയുടെ ഓണാഘോഷം