ഇന്നലെയാണ് രാത്രിയാണ് പി വി ആറിൽ മേജർ കണ്ടത്. നല്ലൊരു തീയേറ്റർ ദൃശ്യാനുഭവമായിരുന്നു ചിത്രം. ഇന്ത്യന്‍ പ്രേക്ഷകര്‍ തെന്നിന്ത്യന്‍ സിനിമകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ മറ്റൊരു വരവേൽപ്പാണ് തീയറ്ററിൽ കാണാനായത്. പുഷ്പ, ആർ ആർ ആർ, കെജിഎഫ് തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെയാണ് മറ്റൊരു തെന്നിന്ത്യൻ ചിത്രം കൂടി വിജയം കാണുന്നത്
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.
മുംബൈയിലെ ഹൃദയഭേദകമായ 26/11ഭീകരാക്രണത്തെ അനുസ്മരിക്കുന്ന സിനിമ കേന്ദ്രീകരിച്ചിരിക്കുന്നത് താജ് ഹോട്ടലിൽ നടന്ന പോരാട്ടവും മേജർ ഉണ്ണികൃഷ്ണന്റെ വീരമൃത്യവുമാണ്. സന്ദീപിന്റെ ജീവിതത്തിലെ തുടക്കം മുതലുള്ള സംഭവവികാസങ്ങള്‍ കോർത്തിണക്കിയാണ് ചിത്രം പുരോഗമിക്കുന്നത്. കുടുംബജീവിതം പ്രണയം സൗഹൃദം എല്ലാം ഇവയില്‍ ഉള്‍പ്പെടുന്നു.
തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായി സ്‌ക്രീനിലെത്തുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെ ഒട്ടും അതിഭാവുകത്വമില്ലാതെയാണ് പ്രേക്ഷക മനസ്സിൽ ഒരു നൊമ്പരമായി കിടക്കുന്ന സന്ദീപിനെ അഭ്രപാളിയിൽ അവതരിപ്പിച്ചത്. സന്ദീപിന്റെ വ്യക്തിജീവിതത്തിലെയും സൈനികജീവിതത്തിലെയും സുപ്രധാന വഴിത്തിരിവുകൾ ഹൃദയസ്പർശിയായി ആവിഷ്കരിച്ച ചിത്രമാണ് മേജർ.
ശശി കിരൺ ടിക്കയാണ് സംവിധാനം. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി. കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.
ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ.ആർ.ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത അഭിനയിക്കുക. പി.ആർ.ഒ.- ആതിര ദിൽജിത്.
- ഇതെന്തു രോമാഞ്ചം !! തീയേറ്റർ ഹിറ്റിന് ഒടിടിയിൽ തണുത്ത പ്രതികരണം (Movie Review)
- വിടുതലൈ – സ്വതന്ത്ര ചിന്തകൾക്ക് ഒരു ഉണർത്ത് പാട്ട് (Movie Review)
- തനിയെ പൊഴിയുന്ന ദളങ്ങൾ (Short Film Review)
- മികച്ച പ്രതികരണവുമായി മാളികപ്പുറം; മലയാള സിനിമയിൽ മറ്റൊരു താരോദയം (Movie Review)
- പക്കാ മാസ് ചിത്രമായി ബോക്സ് ഓഫീസിൽ കടുവയുടെ വിളയാട്ടം (Movie Review)
- റൺവേ 34; ബോളിവുഡിൽ അന്താരാഷ്ട്ര നിലവാരത്തിലൊരു ചിത്രം (Movie Review)
- പുഴുവിൽ മമ്മൂട്ടിയെ കാണാനായില്ലെന്ന് മോഹൻലാൽ; കാണികളെ വെറുപ്പിച്ച് മമ്മൂട്ടി (Movie Review)
- നൈറ്റ് ഡ്രൈവ്; അന്ന ബെന്നും റോഷന് മാത്യുവും തിളങ്ങിയ പൊളിറ്റിക്കൽ ത്രില്ലർ (Movie Review)