വരികൾക്കിടയിലൂടെ (Rajan Kinattinakara) 5

വരികൾക്കിടയിലൂടെ വായിക്കാൻ മറന്ന ചിരികളുമായി കവിയും കാർട്ടൂണിസ്റ്റുമായ രാജൻ കിണറ്റിങ്കര

0

1) പരിസ്ഥിതി പ്രവൃത്തി സൂചിക: 180 രാജ്യങ്ങളില്‍ 180-ാം സ്ഥാനത്ത് ഇന്ത്യ .

ഞങ്ങൾ സ്വന്തം സ്ഥിതി മെച്ചപ്പെടുത്തുന്ന തിരക്കിലാണ്

2) തൃക്കാക്കരയിലെ ബി ജെ പി യുടെ വോട്ട് കുറവ് പരിശോധിക്കും : വി.മുരളീധരൻ

പരിശോധനാ ഫലത്തിൽ ECG യിൽ കുഴപ്പമൊന്നും കണ്ടില്ല, പക്ഷെ PCG ഒന്നുകൂടി പരിശോധിക്കണം

3) നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശം: ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍.

മാപ്പ് പറഞ്ഞ് പോയ സ്ഥിതിക്ക് മാപ്പ് പറഞ്ഞതിന് ഇദ്ദേഹത്തോട് കൂടി ഒരു മാപ്പ് പറയാം.

4) കറന്‍സി നോട്ടിലെ ഗാന്ധിയുടെ ചിത്രം: മാറ്റംവരുത്താന്‍ ആലോചിക്കുന്നില്ലെന്ന് റിസർവ് ബാങ്ക്..

രൂപയുടെ മൂല്യം കുറഞ്ഞതിന്റെ കുറ്റവും ഗാന്ധിയിൽ ചാർത്താഞ്ഞാൽ മതിയായിരുന്നു.

5) ഓണ്‍ലൈനില്‍ ഓഡര്‍ ചെയ്ത കാപ്പിയില്‍ ചിക്കന്‍ കാൽ; പരാതിയുമായി യുവാവ്‌.

കാലല്ല, കോലായിരിക്കും. കാപ്പി ഇളക്കി കുടിക്കാൻ.

രാജൻ കിണറ്റിങ്കര
Whatsapp 8691034228

LEAVE A REPLY

Please enter your comment!
Please enter your name here