മഹാരാഷ്ട്രയിൽ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
മുംബൈയിലെ പല ഭാഗങ്ങളിലും മഴ ശക്തിയായതിനെ തുടർന്ന് വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു. സമീപ പ്രദേശങ്ങളായ താനെ, റായ്‌ഗഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് മാതേരൻ മേഖലയിലാണ് .
താനെ ജില്ലയിലെ ഷാപൂർ, പാൽഘർ, പൻവേൽ തുടങ്ങിയ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് ഈ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിലവിൽ ഓറഞ്ച് അലർട്ടിലുള്ള പ്രദേശത്ത് മഴ തുടർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും
മധ്യ റെയിൽവേയിലെ കുർള, മാട്ടുംഗ, ദാദർ തുടങ്ങിയ മേഖലകളിലെ പാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ലോക്കൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.