മുംബൈയിൽ റെഡ് അലർട്ട് . കഴിഞ്ഞ 5 വർഷത്തിൽ 24 മണിക്കൂറിനിടയിലെ ഏറ്റവും ശക്തമായ മഴയിൽ നഗരജീവിതം താറുമാറായി. അമ്പതിലധികം വിമാന സർവീസുകൾ തടസ്സപ്പെട്ടു. മുംബൈയിൽ ലോക്കൽ ട്രെയിനുകൾ അടക്കം 15 ദീർഘദൂര ട്രെയിനുകളുടെ സമയക്രമം അനശ്ചിതാവസ്ഥയിലായി.
മുംബൈ, നവി മുംബൈ, താനെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു
മുംബൈയിലെ എല്ലാ ബിഎംസി, സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കൂടാതെ നവി മുംബൈ, താനെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കാലവര്‍ഷം ശക്തിപ്രാപിക്കുകയും ജലാശയങ്ങളും പുഴകളും കരകവിഞ്ഞ് ഒഴുകുന്നതും റെയില്‍-റോഡ് ഗതാഗതം താറുമാറാകുകയും ജീര്‍ണിച്ച കെട്ടിടങ്ങളുടെ അപകടാവസ്ത മുന്നില്‍ കണ്ടുമാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്
മുംബൈയിൽ വിവിധ സ്ഥലങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ചില താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിനെ തുടർന്ന് സബർബൻ ട്രെയിൻ സർവീസുകളും റോഡ് ഗതാഗതവും തടസ്സപ്പെട്ടു .
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നതിനാൽ, താനെ, വസായ് (പാൽഘർ), റായിഗഡ് , ചിപ്ലൂൺ (രത്‌നഗിരി), എന്നിവിടങ്ങളിൽ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
അടുത്ത 4 ദിവസത്തേക്ക് മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്
തുടർച്ചയായ കനത്ത മഴയിൽ മുംബൈ ജനജീവിതം താറുമാറായി. അമ്പതിലധികം വിമാന സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു
അഹമ്മബാദ്, ഹൈദരാബാദ്, ഇന്ദോര്‍ എന്നീ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ വഴി തിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.
വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള സർവീസുകൾക്കാണ് മുൻഗണനയെന്ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു.
വഴിതിരിച്ചുവിട്ട വിമാനങ്ങളെയും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന്റെ ഫലമായി മുംബൈയിൽ നിന്നും വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ടായേക്കാം. യാത്രക്കാർ അതാത് എയർലൈൻസിന്റെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
പുലർച്ചെ മുതൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. നഗരത്തിലെ ചില മേഖലകളിൽ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടയിലായി.
ട്രാക്കുകളും റോഡുകളും വെള്ളത്തിനടിയിലായതിനാൽ ട്രെയിൻ, ബസ് സർവീസുകളെ ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ ഗതാഗതം പൂർണമായി സ്തംഭിച്ചു.
മുംബൈ, താനെ, പാൽഘർ, കൊങ്കൺ മേഖല എന്നിവിടങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
- ഒരുമിച്ചൊരോണം; ഒത്തു ചേർന്നാഘോഷിച്ച് മലയാളി കൂട്ടായ്മ
- ഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്
- മുളുണ്ട് കേരള സമാജം വാർഷികാഘോഷം; നദിയ മൊയ്തുവും സഞ്ജയ് പാട്ടീലും വിശിഷ്ടാതിഥികൾ
- നവി മുംബൈയിലെ കലാകാരന്മാർ ചേർന്നൊരുക്കിയ മ്യൂസിക് ആൽബം പുറത്തിറങ്ങി
- വയനാടിനു കൈത്താങ്ങ്; ഓണാഘോഷം ആർഭാടരഹിതമായി നടത്തി BSNL ജീവനക്കാർ