മഹാരാഷ്ട്രയിൽ കോവിഡ് കേസുകളിൽ വൻ വർദ്ധനവ്

0

മഹാരാഷ്ട്രയിൽ കോവിഡ് കേസുകളിൽ വൻ വർദ്ധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് മുംബൈയിലാണ് ഏറ്റവും കൂടുതൽ രോഗവ്യാപനം കണ്ടെത്തിയത്. പൊതു സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കണമെന്ന് സർക്കാർ ഉത്തരവ്. ഇന്നലെ സംസ്ഥാനത്ത് 2813 കേസുകൾ റിപ്പോർട്ട് ചെയ്തു
നാല് മാസത്തിനിടെയാണ് ഇത്രെയേറെ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ സംസ്ഥാനത്ത് സജീവ കേസുകളുടെ എണ്ണം 11571 ആയി ഉയർന്നിരിക്കയാണ്

മുംബൈയിലാണ് ഏറ്റവും കൂടുതൽ രോഗവ്യാപനം കണ്ടെത്തിയത്. മുംബൈ താനെ കല്യാൺ ഡോംബിവ്‌ലി വസായ് വിരാർ പൻവേൽ എന്നീ മേഖലകൾ ഉൾപ്പെടുന്ന ഗ്രെറ്റർ മുംബൈയിൽ 2493 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ആശുപത്രി പ്രവേശനം കുറവാണെന്നതാണ് ഏക ആശ്വാസം

മുംബൈയിൽ കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം രോഗനിര്ണയം നടത്താവുന്ന സെല്ഫ് ടെസ്റ്റ് കിറ്റുകൾക്ക് വിപണിയിൽ ഡിമാൻഡ് കൂടിയിരിക്കയാണ്

LEAVE A REPLY

Please enter your comment!
Please enter your name here