വരികൾക്കിടയിലൂടെ (Rajan Kinattinkara) – 8

വരികൾക്കിടയിലൂടെ വായിക്കാൻ മറന്ന ചിരികളുമായി കവിയും കാർട്ടൂണിസ്റ്റുമായ രാജൻ കിണറ്റിങ്കര

0

1) രാഹുൽ തിങ്കളാഴ്ച ഇ.ഡി. ക്കു മുന്നിൽ ഹാജരാകും,  ഇ.ഡി. ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധിക്കാൻ കോൺഗ്രസ്

മറുകണ്ടം ചാടുമെന്ന ഭയത്തിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ റിസോർട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.

2) കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് കണക്കുകൾ രണ്ടായിരത്തിന് മുകളിൽ

വൈറസിന്റെ ഉറച്ച മണ്ഡലമായതിനാൽ ഇത് കൂടുതലെന്ന് പറയാൻ പറ്റില്ല,   മാത്രമല്ല, ഇതൊരു ഒറ്റപ്പെട്ട സംഭവമായി മാത്രം കണ്ടാൽ മതി.

3) മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി

ആന ഇടയാതെ നോക്കണം എന്ന് മാത്രം

4) കോൺഗ്രസ്സും ബി.ജെ.പി യും ചങ്ങാതിമാർ:  കോടിയേരി

ഹേയ്, അങ്ങനെയൊന്നുമില്ല, വെറും  വാട്‍സ് ആപ്പ് ഫ്രണ്ട്‌സ് ആണ്. ഇടയ്ക്ക് സർക്കാരിനെതിരെ കമന്റിട്ടാൽ ലൈക്കടിക്കും. അത്രയേ ഉള്ളു .

രാജൻ കിണറ്റിങ്കര
Whatsapp 8691034228

LEAVE A REPLY

Please enter your comment!
Please enter your name here