നെരൂൾ കെട്ടിട ദുരന്തം; ഒരാൾ മരണപ്പെട്ടു; 7 പേർക്ക് പരിക്ക്; 12 പേരെ രക്ഷപ്പെടുത്തി

0

നവി മുംബൈയിലെ നെരുൾ അയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള താമസ സമുച്ചയത്തിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ഗുരുതരമായ പരിക്കേറ്റ 7 പേരെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിട അവശിഷ്ടങ്ങളിൽ കുടുങ്ങി കിടന്ന 12 പേരെ രക്ഷപ്പെടുത്തിയതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നാണ് പരിസരവാസികൾ പറയുന്നത്. . രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്,

നെരൂൾ സെക്ടർ 17 ലെ ജിമ്മി പാർക്ക് സൊസൈറ്റിയിലാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ ആറാം നിലയിലെ സീലിംഗ് സ്ലാബ് തകർന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here