മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം പങ്ക് വച്ച് പ്രശസ്ത ഷെഫ്

0

എഴുപതിന്റെ നിറവിലും പ്രായത്തെ വെല്ലുന്ന യൗവ്വനം കാത്ത് സൂക്ഷിക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം അന്വേഷിക്കുന്നവർ നിരവധിയാണ്.

ജീവിതത്തില്‍ എഴുപത് വർഷം പിന്നിടുമ്പോൾ അതില്‍ അൻപത് വർഷവും കാമറയ്ക്ക് മുന്നില്‍. വിപരീത കാലാവസ്ഥകളിൽ രാജ്യത്തും വിദേശത്തുമായി ഓടി നടന്നുള്ള ജോലിക്കിടയിൽ വിവിധ ഇടങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോഴും മെഗാ സ്റ്റാർ പിന്തുടർന്നിരുന്ന ചില ശീലങ്ങളുണ്ട്. അതാണ് പ്രശസ്ത ഷെഫ് സുരേഷ് പിള്ള പറയുന്നത്.

എത്ര രുചിയുള്ള ഭക്ഷണം ആയാലും അതിനി ദൈവം കൊടുത്താലും അളവ് കഴിഞ്ഞാല്‍ മമ്മൂട്ടി കഴിക്കില്ലെന്ന് പിളള പറയുന്നു.

പലരുടെയും ധാരണ മമ്മൂട്ടി ആഹാരം ഒന്നും കഴിക്കാതെയാണ് ശരീര സൗന്ദര്യം നിലനിർത്തുന്നതെന്നാണ്. എന്നാൽ അതല്ല സത്യം. വളരെ രുചിയുള്ള ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊക്കെ അദ്ദേഹം കഴിക്കാറുണ്ട്. പക്ഷെ എല്ലാം ഒരു അളവില്‍ മാത്രമേ കഴിക്കു എന്ന് മാത്രം. ഞണ്ട്, ചെമ്മീൻ, ചെറിയ മീനുകൾ എല്ലാമാണ് കൂടുതൽ ഇഷ്ടം. പക്ഷെ എത്ര രുചി ഉണ്ടെങ്കിലും അളവിൽ കൂടുതൽ കഴിക്കില്ല. അത് അദ്ദേഹത്തിന് നന്നായി അറിയാം. അതിനപ്പുറം ഇനി ഇനി ദൈവം കൊണ്ട് കൊടുത്താലും മമ്മൂട്ടി കഴിക്കില്ല അതൊരു ചിട്ടയാണ്. ഈ ചിട്ടയായ ജീവിതമാണ് മമ്മൂട്ടിയുടെ ശരീര സൗന്ദര്യ രഹസ്യം ഷെഫ് പിള്ള പറയുന്നു.

മലയാളികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധനായ ഷെഫാണ് സുരേഷ് പിള്ള . സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇദ്ദേഹത്തിന്റെ പാചക വിഡിയോകള്‍ക്ക് വലിയ പ്രചാരമാണുള്ളത് . ഇപ്പോഴിതാ മമ്മൂട്ടിയുടെ ഭക്ഷണ ശീലങ്ങളെ പറ്റിയാണ് പിള്ള വാചാലനാകുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here