വിസ്മൃതിയിൽ ആയെങ്കിലും കലാഭവൻ മണി എന്ന കലാകാരൻ ഇന്നും മലയാളികൾക്കിടയിൽ ഒരു വിസ്മയമാണ് . നാടൻ പാട്ടിനെ ജനകീയമാക്കിയ കലാകാരനാണ് മണി. നാടൻ പാട്ടുകൾ മണി പാടി കേൾക്കുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാണ്. മുംബൈയിലും നിരവധി സ്റ്റേജുകളിലൂടെ നഗരത്തിലെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ മണിയുടെ ശൂന്യത കലാസാംസ്കാരിക രംഗത്തിന് ഇനിയും നികത്താനായിട്ടില്ല. മണിയുടെ ജീവിത കഥ ആസ്പദമാക്കി വിനയൻ ഒരുക്കുന്ന ചാലക്കുടിക്കാരൻ ചങ്ങാതി ഉടനെ തീയേറ്ററുകളിൽ എത്തും.
മിമിക്രിക്കാരന്‍, നാടന്‍ പാട്ടുകാരന്‍, പിന്നണിഗായകന്‍, നടന്‍ എല്ലാറ്റിനുമുപരിയായി ഒരു തികഞ്ഞ മനുഷ്യ സ്‌നേഹിയായി പല തലങ്ങളില്‍ വേറിട്ടു നില്‍കുന്ന വ്യക്തി പ്രഭാവമായിരുന്നു മണിയുടേത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ അപരന്മാർ ഇറങ്ങിയതും കലാഭവൻ മാണിയുടെ രൂപവും പാട്ടും അനുകരിച്ചാണെന്നതും എടുത്തു പറയേണ്ടതുണ്ട്. അങ്ങിനെ നിരവധി കലാകാരന്മാരുടെ ജീവിത മാർഗമായി മാറുകയായിരുന്നു ഈ ചാലക്കുടിക്കാരൻ
കലാഭവൻ മാണിയുടെ നാടൻ ശീലുകളിൽ മാസ്മരികതയുടെ അദൃശ്യ സാന്നിധ്യമുണ്ടായിരുന്നു. അതിനൊരു തെളിവാണ് താഴെ കൊടുക്കുന്ന വീഡിയോ.
ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ലെന്ന് സംവിധായകൻ ഹരിഹരൻ