അഞ്ഞൂറിലധികം ആർട്ടിസ്റ്റുകൾ അണി നിരക്കുന്ന നൃത്തോത്സവത്തിനായി നഗരമൊരുങ്ങുന്നു

0

ക്ലാസിക്കൽ, വെസ്റ്റേൺ, ഫോക്ക് തുടങ്ങിയ വിഭാഗങ്ങളിലായാണ് അമ്പതോളം ഗ്രൂപ്പുകളിൽ അഞ്ഞൂറിലധികം ആർട്ടിസ്റ്റുകൾ നൃത്തോത്സവ വേദിയിൽ ചുവടുകൾ വയ്ക്കുന്നത്.മലയാളിയായ സിന്ധു നായരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ‘ഘുങ്‌ഗ്രൂ 2022 (Ghungroo 2022) സംഗീതത്തിന്റെയും നൃത്തത്തിന്റെയും അപൂർവ സംഗമ വേദിയാകും.

മഹാമാരിക്കാലത്ത് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും അടഞ്ഞു കിടന്നതോടെ വേദികൾ നഷ്ടപ്പെട്ട കലാകാരന്മാർക്ക് പുത്തനുണർവാകും ഈ സംഗീത നൃത്തോത്സവമെന്നാണ് സിന്ധു പറയുന്നത്

യക്ഷഗാനം, സത്രിയ, ഒഡിസ്സി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി, ഗർഭ, ലാവണി, സംബൽപുരി, ബോളിവുഡ്, സെമി ക്ലാസിക്കൽ, ഫ്യൂഷൻ തുടങ്ങി വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ നൃത്ത ഗ്രൂപ്പുകൾ.

ഘുങ്‌ഗ്രൂ 2022 ജൂൺ 18-ന് വാഷി, സിഡ്‌കോ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 9. വരെയായിരിക്കും പരിപാടി.

Venue : CIDO Auditorium Date : 2022 June 18 Time 1.30 pm to 9 pm

LEAVE A REPLY

Please enter your comment!
Please enter your name here