മലയാളത്തിൽ മോഹൻലാലിൻറെ ദൃശ്യവും മമ്മൂട്ടിയുടെ സി ബി ഐ പരമ്പരയും, കുഞ്ചാക്കോ ബോബന്റെ നായാട്ടും, റോഷൻ മാത്യുവിന്റെ നൈറ്റ് ഡ്രൈവും, തുടങ്ങി നിരവധി ത്രില്ലർ സിനിമകളുടെ ചുവട് പിടിച്ചാണ് സുരാജ് വെഞ്ഞാറന്മൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹെവൻ എന്ന കുറ്റാന്വേഷണ ചിത്രവും പ്രദർശനത്തിനെത്തുന്നത്.
സർക്കിൾ ഇൻസ്‌പെക്ടർ പീറ്റർ കുരിശിങ്കലിന്റെ ജീവിതത്തെ തലകീഴ് മറിക്കുന്ന കൊലപാതകവും തുടർന്നുള്ള ഉദ്വേഗജനക കുറ്റാന്വഷണ മുഹൂർത്തമാണ് 2 മണിക്കൂറിൽ പറയുന്ന ഈ സിനിമ .
ജനഗണമനയ്ക്ക് ശേഷം സുരാജ് വീണ്ടും കാക്കിയണിഞ്ഞെത്തിയ ചിത്രം കൂടിയാണ് ഹെവൻ. സുരാജിന്റെ അഭിനയ ജീവിതത്തിലെ പുതിയ വഴിത്തിരിവിനാകും ഈ പോലീസ് വേഷം നിമിത്തമാകുക. സുരേഷ് ഗോപിയും മമ്മൂട്ടിയും പൃഥ്വിയുമെല്ലാം കൈയ്യടക്കത്തോടെ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള പോലീസ് വേഷമാണ് സുരാജിന്റെ കൈകളിലും ഭദ്രമായത്.
രണ്ടിടങ്ങളിലായി നടക്കുന്ന ആറു കൊലപാതകങ്ങളുടെ ചുരുൾ അഴിയുന്നതാണ് ഈ കുറ്റാന്വേഷണ ത്രില്ലർ ചിത്രത്തിന്റെ പ്രമേയം. സസ്പെൻസ് ഒട്ടും ചോരാതെ ചിത്രത്തെ കൊണ്ട് പോകാൻ സംവിധായകന് കഴിഞ്ഞു.സുരാജിനെ കൂടാതെ മുംബൈ മലയാളിയായ സുദേവ് നായരും പൊലീസ് കഥാപാത്രമായി മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്. സിബിഐ അഞ്ചാം ഭാഗത്തിന് ശേഷം സുദേവ് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്.
കൂട്ടകൊലപാതകത്തിന്റെ കാരണങ്ങൾ തേടിയുള്ള അന്വേഷണം നോൺ ലീനിയർ ശൈലിയിലാണ് അവതരിപ്പിക്കുന്നത്.
നിമിഷ സജയൻ, ദീപക് പരമ്പോൽ, സുധീഷ്, അലൻസിയർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ശ്രുതി ജയൻ, വിനയ പ്രസാദ്, തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ
കട്ട് ടു ക്രീയേറ്റിന്റെ ബാനറിൽ ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിലെ 130 തീയറ്ററുകൾ ഉൾപ്പെടെയാണ് ഗ്ലോബൽ റിലീസ്
പി എസ് സുബ്രമണ്യം തിരക്കഥയാണ് ത്രില്ലർ മൂഡ് ചോരാതെ തന്നെയാണ് പ്രേക്ഷകരെ രണ്ടു മണിക്കൂറിലധികം കൂട്ടികൊണ്ടു പോകുന്നത്. ഗോപി സുന്ദറിന്റെ സംഗീതവും അനുയോജ്യമായി.
മുംബൈയിൽ മൂന്ന് തീയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്

- ഇതെന്തു രോമാഞ്ചം !! തീയേറ്റർ ഹിറ്റിന് ഒടിടിയിൽ തണുത്ത പ്രതികരണം (Movie Review)
- വിടുതലൈ – സ്വതന്ത്ര ചിന്തകൾക്ക് ഒരു ഉണർത്ത് പാട്ട് (Movie Review)
- തനിയെ പൊഴിയുന്ന ദളങ്ങൾ (Short Film Review)
- മികച്ച പ്രതികരണവുമായി മാളികപ്പുറം; മലയാള സിനിമയിൽ മറ്റൊരു താരോദയം (Movie Review)
