വരികൾക്കിടയിലൂടെ (Rajan Kinattinkara) – 9

വരികൾക്കിടയിലൂടെ വായിക്കാൻ മറന്ന ചിരികളുമായി കവിയും കാർട്ടൂണിസ്റ്റുമായ രാജൻ കിണറ്റിങ്കര

0

1) സ്വപ്‌നയെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് സതീശന്‍, പിന്നാലെ കുഞ്ഞാലിക്കുട്ടിയും; UDF സമരം മയപ്പെടുത്തുന്നതിന്റെ സൂചന

എല്ലാം കോംപ്രമൈസ് ആയി, ഇനി അണികൾ എല്ലാവർക്കും  വീട്ടിൽ പോകാം, തല്ലു കൊള്ളേണ്ടപ്പോൾ വിളിക്കാം

2) രാഹുൽ പല ചോദ്യങ്ങൾക്കും ഉത്തരം പറയുന്നത് പഠിച്ച് വന്നു പറയുന്നപോലെ,  ഇ.ഡി.

ചോദ്യപേപ്പർ ചോർന്നതാവാനാണ് വഴി, പരീക്ഷ ക്യാൻസൽ ചെയ്യണം.

3) സായുധസേനകളിലെ ഹ്രസ്വകാല നിയമനത്തിനെതിരെ രാജ്യത്ത് പ്രതിഷേധം, പുതിയ നിയമ പ്രകാരം നാല് വർഷത്തേക്കാണ്  നിയമനം.

നാല് വർഷം കൊണ്ട് മര്യാദക്ക് ടൈപ്പ്  റൈറ്റിങ് പോലും പഠിക്കാൻ പറ്റില്ല, എന്നിട്ടാണോ തോക്കു പിടിക്കുന്നതും യുദ്ധം ചെയ്യുന്നതും

4) യുഎസ്സിനെ നടുക്കി വീണ്ടും വെടിവയ്പ്. അലബാമയിലെ പള്ളിയിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു

അമേരിക്ക എവിടെയും യുദ്ധം ചെയ്യാതെ ആളുകൾക്ക് ബോറടിച്ചു കാണും. 

LEAVE A REPLY

Please enter your comment!
Please enter your name here