പൻവേൽ കർജത് പാത ഇരട്ടിപ്പിക്കൽ ഉടനെ പൂർത്തിയാകും

0

പൻവേൽ കർജത് പാത ഇരട്ടിപ്പിക്കുന്ന ജോലികൾ പൂർത്തിയാകുന്നതോടെ സി എസ് ടിയിൽ പൻവേൽ വഴി എളുപ്പത്തിൽ കർജത്തിൽ എത്താനാകുമെന്നതാണ് പ്രധാന നേട്ടം. നിലവിൽ താനെ, കല്യാൺ വഴി ചുറ്റിക്കറങ്ങിയാണ് കർജത്തിൽ എത്താനുള്ള മാർഗ്ഗം. ഏകദേശം രണ്ടര മണിക്കൂർ സമയമാണ് ഈ യാത്രക്കായി വേണ്ടി വരുന്നത്. എന്നാൽ പൻവേൽ വഴിയാണെങ്കിൽ ഒന്നൊര മണിക്കൂർ കൊണ്ട് കർജത്തിൽ എത്താനാകും.

മുംബൈ റെയിൽവേ വികാസ് കോർപ്പറേഷനാണ് പാത വികസിപ്പിക്കുന്നത്. 29.6 കിലോമീറ്റർ ദൂരമുള്ള പാതയ്ക്ക് 2783 കോടിയാണ് ചിലവ് വിലയിരുത്തിയിരിക്കുന്നത്. പുതിയ റൂട്ടിൽ 2025 മാർച്ചിൽ ലോക്കൽ ട്രെയിൻ ഓടി തുടങ്ങുമെന്നാണ് റെയിൽവേ അകാവകാശപ്പെടുന്നത്.

പുതിയ പാതയിൽ 3 തുരങ്കങ്ങളും 44 പാലങ്ങളുമുണ്ട് കൂടാതെ 15 റോഡ് കീഴ്പ്പാലങ്ങളും 7 മേൽപ്പാലങ്ങളുമാണ് പണി പൂർത്തിയാകുന്നത്. ഇത് വഴിയുള്ള നിലവിലെ ഓട്ടപ്പാതയിലൂടെ ചരക്ക് ട്രെയിനുകളാണ് സഞ്ചരിക്കുന്നത്. അപൂർവ്വം ചില ദീർഘദൂര ട്രെയിനുകളും ഓടുന്നുണ്ട്.

ലോക്കൽ ട്രെയിൻ സേവനം ആരംഭിക്കുന്നത് മുന്നിൽ കണ്ട് ഈ മേഖലയിൽ വൻ വികസന പദ്ധതികളാണ് നടന്നു കൊണ്ടിരിക്കുന്നത്. പൻവേലിന് തൊട്ടടുത്ത ചൗക്ക് തുടങ്ങിയ മേഖലയിലാണ് പാതയോട് ചേർന്ന് ധാരാളം ബഹുനില കെട്ടിടങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്നത്. വൻ സാമ്പത്തിക വികസനമാണ് ഈ മേഖലയെ കാത്തിരിക്കുന്നതെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്‌ധർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here