സെവന്‍ ഡേ മീഡിയയുടെ ബാനറില്‍ സജീവ് വ്യാസ കഥ, ഛായാഗ്രഹണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മുംമ്പൈ മലയാളിയായ അൻസാർ ആണ്. അഭിനയം കൂടാതെ സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിന്റെ നിർമ്മാണ ചുമതല വഹിച്ചിരിക്കുന്നതും കലാസ്നേഹിയായ അൻസാർ തന്നെയാണ്. ആകാശദൂതിന് ശേഷം മനസിനെ പിടിച്ചുലക്കുന്ന ചിത്രമാണ് ‘ഒന്നുമറിയാതെ’ എന്നാണ് സിനിമ കണ്ട പ്രേക്ഷകർ വിലയിരുത്തിയത്.
ആകാശദൂതിന് ശേഷം മനസിനെ പിടിച്ചുലക്കുന്ന മറ്റൊരു ചിത്രമാണ് ‘ഒന്നുമറിയാതെ’
നവി മുംബൈയിലെ പൻവേൽ കാന്താ കോളനിയിൽ താമസിക്കുന്ന അൻസാർ കൊല്ലം ജില്ലയിലെ അഞ്ചൽ അയിലറ സ്വദേശിയാണ്. സ്‌കൂൾ പഠന കാലത്തു കാലത്ത് തുടങ്ങിയതാണ് അൻസാറിന്റെ കലാ പ്രവർത്തനങ്ങൾ. എന്റെ മാനസപുത്രി, അന്ന് പെയ്ത മഴയിൽ തുടങ്ങി നിരവധി സീരിയലുകളിലും അൻസാർ അഭിനയിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ് നാടകങ്ങളിൽ അഭിനയിച്ചും ഷോർട്ട് ഫിലിമുകളിൽ നിർമ്മാതാവായും അഭിനേതാവായും കലാ രംഗത്ത് സജീവ സാന്നിദ്ധ്യമായ അൻസാറിന്റെ സിനിമയോടുള്ള അഭിനിവേശമാണ് “ഒന്നുമറിയാതെ ” എന്ന സിനിമയുടെ പിറവിക്കു പുറകിൽ.
മധുരിമ, എസ്.എസ്.രാജമൗലി, അര്‍ഹം, അനീഷ് ആനന്ദ്, അനില്‍ ഭാസ്‌കര്‍, സജിത് കണ്ണന്‍, ബിജില്‍ ബാബു, റജി വര്‍ഗ്ഗീസ്, അനില്‍ രംഗപ്രഭാത്, മാസ്റ്റര്‍ ആര്യമാന്‍, ദിയാലക്ഷ്മി എന്നിവരാണ് മറ്റു അഭിനേതാക്കൾ.
ചിത്രത്തിന്റെ പിന്നണിയിൽ റഫീഖ് അഹമ്മദ് ഗാനരചനയും, കിളിമാനൂര്‍ രാമവര്‍മ സംഗീതവും, പശ്ചാത്തല സംഗീതവും, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സജി അഞ്ചല്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്, ചമയം: റോയി പല്ലിശ്ശേരി, ധര്‍മ്മന്‍ പാമ്പാടി, തുടങ്ങിയവരാണ്.
കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ മുംബൈ റിലീസിനായി തീയേറ്റർ കാത്തിരിക്കയാണ് അണിയറ പ്രവർത്തകർ.
ഇളയ രാജയായി ഗിന്നസ് പക്രു. വാനോളം പ്രതീക്ഷയുമായി മുംബൈ മലയാളി ചിത്രം
മകളുടെ വിവാഹ ചെലവ് ചുരുക്കി നിർദ്ദനരെ സഹായിക്കാനൊരുങ്ങി മുംബൈ മലയാളി
കാൽപന്ത് കളിയിലെ പെൺപെരുമ