മുകേഷ് അംബാനി റിലയൻസ് ജിയോ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു,

0

റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മുകേഷ് അംബാനി ഒഴിയുകയും മകൻ ആകാശിനെ ഡയറക്ടർ ബോർഡ് ചെയർമാനായി നിയമിക്കുകയും ചെയ്തു.

ജൂൺ 27 മുതലാണ് മുകേഷ് അംബാനി റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. കമ്പനിയുടെ അധികാരം മൂത്ത മകൻ ആകാശിന് കൈമാറി.

കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനായി നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ആകാശ് അംബാനിയെ നിയമിക്കുന്നതിന് കമ്പനിയുടെ ബോർഡ് യോഗത്തിൽ അംഗീകാരം നൽകിയതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ റിലയൻസ് ജിയോ അറിയിച്ചു.

2022 ജൂൺ 27 മുതൽ അഞ്ച് വർഷത്തേക്ക് റിലയൻസ് ജിയോയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹൻ പവാറിനെ നിയമിക്കുന്നതിനും ബോർഡ് യോഗം അംഗീകാരം നൽകി. രമീന്ദർ സിംഗ് ഗുജ്‌റാളും കെ.വി.ചൗധരിയും സ്വതന്ത്ര ഡയറക്ടർമാരായി.

എന്നിരുന്നാലും, റിലയൻസ് ജിയോ ഉൾപ്പെടെ എല്ലാ ജിയോ ഡിജിറ്റൽ സേവന ബ്രാൻഡുകളുടെയും ഉടമസ്ഥതയിലുള്ള കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ ചെയർമാനായി മുകേഷ് അംബാനി തുടരും.

Akash Ambani with sister Isha

യുഎസിലെ ബ്രൗൺ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ ആകാശ് പുതിയ സാങ്കേതികവിദ്യകളുടെയും കഴിവുകളുടെയും വികസനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഡാറ്റയും സാങ്കേതികവിദ്യയും എല്ലാവർക്കും കൂടുതൽ പ്രാപ്യമാക്കുന്നതിനായി പ്രവർത്തിക്കുന്നത് തുടരുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ട്രായ് കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ഏപ്രിലിൽ 16.8 ലക്ഷം മൊബൈൽ വരിക്കാരെ നേടിയാണ് വിപണിയിൽ ആധിപത്യം സ്ഥാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here