HSC SSC പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ

0

മുംബൈയിലെ വേൾഡ് മലയാളി കൗൺസിൽ വർഷം തോറും നൽകി വരുന്ന വിദ്യഭ്യാസ സഹായം ഇക്കൊല്ലവും നൽകുവാൻ തീരുമാനിച്ചു. പോയ വർഷങ്ങൾക്ക് സമാനമായി HSC SSC പരീക്ഷകളിൽ മികച്ച വിജയം നേടിയ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികൾക്കാണ് വിദ്യാഭ്യാസ സഹായം നൽകുന്നത്. 85 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന കുട്ടികൾക്കാണ് സംഘടന സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് കെ കെ നമ്പ്യാർ അറിയിച്ചു. കൊറോണ വ്യാപനം വലിയ സാമ്പത്തിക ബാധ്യതയാണ് എല്ലാ തുറകളിലും ഉണ്ടാക്കിയിരിക്കുന്നതെങ്കിലും കുട്ടികളുടെ തുടർ പഠനത്തിനായി നൽകി വന്നിരുന്ന വിദ്യാഭ്യാസ സഹായം ഈ വർഷവും വിതരണം ചെയ്യുവാനാണ് വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് തീരുമാനിച്ചിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി എം കെ നവാസ് പറഞ്ഞു. മുംബൈയിൽ സേവന രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ. പോയ വർഷം ഓൺലൈൻ പഠനത്തിനായി ടാബുകൾ നൽകിയാണ് സംഘടന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള കുട്ടികൾക്ക് കൈത്താങ്ങായത്.

മികച്ച വിജയം നേടിയ കുട്ടികൾക്കായി നൽകുന്ന സാമ്പത്തിക സഹായത്തിന്റെ അപേക്ഷകൾ ജൂലൈ 8 ന് മുൻപായി ഇ മെയിൽ വഴി അയക്കണമെന്ന് നവാസ് അറിയിച്ചു. എസ് എസ് സി, എഛ് എസ് സി പരീക്ഷകളിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്കാണ് തുടർ പഠനത്തിനായി സംഘടന സഹായം ഏർപ്പെടുത്തിയിരിക്കുന്നത്.

അപേക്ഷകൾ [email protected] എന്ന വിലാസത്തിൽ ജൂലൈ 8ന് മുൻപ് അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് 98200 38929 | 99871 87845

LEAVE A REPLY

Please enter your comment!
Please enter your name here