സ്‌പൈസ്‌ജെറ്റ് വിമാനം അടിയന്തരമായി മുംബൈയിലിറക്കി

0

ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്കുള്ള യാത്രക്കിടെയാണ് സ്‌പൈസ്‌ജെറ്റ് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്. ഇന്ന് സ്‌പൈസ്‌ജെറ്റിന്റെ രണ്ടു വിമാനങ്ങളാണ് അടിയന്തിര ലാൻഡിംഗ് നടത്തിയത്.

വിൻഡ്ഷീൽഡിൽ വിള്ളലുണ്ടായതിനെ തുടർന്നാണ് ഗുജറാത്തിൽ നിന്ന് പുനെയിലേക്കുള്ള യാത്രക്കിടെ സ്‌പൈസ്‌ജെറ്റ് വിമാനം മുംബയിൽ അടിയന്ത്രിമായി ഇറക്കിയത്. കണ്ട്ലയിൽ നിന്ന് പുറപ്പെട്ട Q 400 ഫ്ലൈറ്റ് SG 3324 ആണ് നിലത്തിറക്കിയത് .

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനകക്കറും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിൻഡ് ഷീൽഡിൽ വിള്ളൽ കണ്ടെത്തിയെങ്കിലും വിമാനത്തിനുള്ളിൽ മർദവ്യതിയാനം ഉണ്ടായിട്ടില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

കൂടാതെ ഇന്ന് തന്നെ സ്‌പൈസ് ജെറ്റിന്റെ മറ്റൊരു വിമാനവും സർവീസിനിടെ അടിയന്തിര ലാൻഡിങ് നടത്തിയതായി റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചയോടെ ഡൽഹി ദുബായ് വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയിൽ ഇറക്കിയത്. യാത്രക്കാരെ പിന്നീട് സുരക്ഷിതമായി മാറ്റിയതായി സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.

അതേ സമയം കഴിഞ്ഞ 18 ദിവസത്തിനിടെ 8 തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സ്‌പൈസ് ജെറ്റ് വിമാന കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കയാണ് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ.

LEAVE A REPLY

Please enter your comment!
Please enter your name here