വരികൾക്കിടയിലൂടെ – (Rajan Kinattinkara) – 12

വരികൾക്കിടയിലൂടെ വായിക്കാൻ മറന്ന ചിരികളുമായി കവിയും കാർട്ടൂണിസ്റ്റുമായ രാജൻ കിണറ്റിങ്കര

0

1) സത്യം ചെയ്യിച്ചിട്ടും രക്ഷയില്ല; ഗോവയിൽ കോൺഗ്രസ് എം.എൽ.എ.മാർ ബിജെപിയിലേക്കെന്ന് സൂചന

വരൂ, നമുക്ക് റിസോർട്ടുകളിൽ ചെന്ന് രാപ്പാർക്കാം

2) മുംബൈ: തായ്‌ലാൻഡ് യാത്ര ഭാര്യയിൽനിന്നു മറയ്ക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറിയ യുവാവ് അറസ്റ്റിൽ

കീറണ്ടായിരുന്നു , മുംബൈയിൽ തായി സഹോദരി അല്ലേ , ബ്രാക്കറ്റിൽ സിസ്റ്റർ എന്നെഴുതി ചേർത്താൽ മതിയായിരുന്നു.

3) വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീയിട്ട് സമരക്കാർ

ലങ്കാദഹനം – ന്യൂ വെർഷൻ

4) മൂന്നര വർഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല, സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് മതിയാക്കുന്നു.

പ്രതിയെ കണ്ടെത്താനുള്ള ആ-ശ്രമം വെറുതെയായി

5) അതിർത്തിയിൽ യുദ്ധവിമാനം പറത്തി വീണ്ടും ചൈനയുടെ പ്രകോപനം; അപലപിച്ച് ഇന്ത്യ

വിമാനത്തിന് കൊവിഡ് പിടിപെട്ടോ എന്ന് പരിശോധിച്ചതാവും

രാജൻ കിണറ്റിങ്കര
Whatsapp 8691034228


LEAVE A REPLY

Please enter your comment!
Please enter your name here