മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. 76 മരണം

0

മഹാരാഷ്ട്രയിൽ കഴിഞ്ഞ 4 ദിവസമായി തുടരുന്ന ശക്തിയായ മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കാലവർഷം തുടങ്ങിയ ശേഷം 76 പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിൽ 9 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നാസിക്കിൽ പല ഭാഗങ്ങളും വെള്ളത്തിനിടയിലായതോടെ ജനജീവിതം താറുമാറായി.

ഇടിമിന്നൽ, മണ്ണിടിച്ചിൽ, കൂടാതെ മരങ്ങൾ കട പുഴകി വീണുമാണ് മരണം സംഭവിച്ചത്. 125 ഓളം കന്നു കാലികളും ചത്തതായി .സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു

ജൂലൈ 14 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോലാപൂർ, പാൽഘർ, നാസിക്, പൂനെ, രത്‌നഗിരി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 ദിവസത്തേക്ക് മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്

മഹാരാഷ്ട്രയിലെ നാസിക്കിൽ കനത്ത മഴയിൽ പല ഭാഗങ്ങളും വെള്ളത്തിനിടയിലായി..ഗോദാവരി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കര കവിഞ്ഞൊഴുകാൻ ഒഴുകാൻ തുടങ്ങി. ഇതോടെ ഈ പ്രദേശത്തെ പല ക്ഷേത്രങ്ങളും വെള്ളത്തിനടിയിലായി . കൂടാതെ ഗംഗാപൂർ, ദർണാ അണക്കെട്ടുകളിൽ നിന്നും വെള്ളം തുറന്ന് വിട്ടതും ദുരിതം ഇരട്ടിച്ചു

പാൽഘർ നവസാരി തുടങ്ങി തീരദേശ മേഖലകളിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ബുധനാഴ്ച വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മുംബൈയിലും പരിസര പ്രദേശങ്ങളിലും പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം

LEAVE A REPLY

Please enter your comment!
Please enter your name here