മഹാരാഷ്ട്രയിലെ മഴക്കെടുതി: 353 പേരെ മാറ്റി പാർപ്പിച്ചു

0

മഹാരാഷ്ട്രയുടെ കിഴക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. .

സംസ്ഥാനത്ത് കോലാപ്പൂർ, പാൽഘർ, നാസിക്, പൂനെ, രത്‌നഗിരി ജില്ലകളിൽ ജൂലൈ 14 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 ദിവസത്തേക്ക് മുംബൈയിലും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കയാണ് . മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ മൊത്തം 76 പേർ മരിക്കുകയും 838 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇടിമിന്നൽ, മണ്ണിടിച്ചിൽ, കൂടാതെ മരങ്ങൾ കട പുഴകി വീണുമാണ് മരണം സംഭവിച്ചത്. 125 ഓളം കന്നു കാലികളും ചത്തതായി .സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു

ഗഡ്ചിരോളി ജില്ലയിൽ മൂന്ന് പേരെ കാണാതായതായും റിപ്പോർട്ട് ചെയ്യുന്നു. ശക്തിയായി തുടരുന്ന മഴയിൽ നാസിക് ജില്ലയിലെ നിരവധി നദികളിലെ ജലനിരപ്പ് ഉയരാൻ കാരണമായി. മുംബൈയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മിതമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നാസിക് ജില്ലയിൽ കനത്ത മഴ തുടരുകയും പല നദികളിലെ ജലനിരപ്പ് ഉയരുകയും ഗോദാവരി നദിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന നിരവധി ക്ഷേത്രങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. ജൂലൈ 14 വരെ നാസിക് ജില്ലയിൽ ഐഎംഡി ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൂനെ ജില്ലയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ്.

കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്‌ചിരോളി ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് പേർ ഒഴുകിപ്പോയെന്നും അവരുടെ മൃതദേഹങ്ങൾ പിന്നീട് പുറത്തെടുത്തതായും ജില്ലാ ഇൻഫർമേഷൻ ഓഫീസ് (ഡിഐഒ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കനത്ത മഴയെ തുടർന്ന് 129 സ്ഥലങ്ങളിൽ നിന്നായി 353 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here