മുംബൈയ്ക്കടുത്ത് വസായിയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു;

0

കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായ് മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും രണ്ട് കുടുംബാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ടു പേരെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് പ്രദേശവാസികൾ അറിയിച്ചത്. എൻഡിആർഎഫും രക്ഷാപ്രവർത്തക സംഘവും ഇവിടെ എത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ ക്ക് നേതൃത്വം നൽകുന്നത് .

മറ്റൊരു കുടുംബാംഗത്തിനായി തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here