കനത്ത മഴ; താനെ ജില്ലയിൽ ഇന്നും നാളെയും സ്കൂളുകൾക്ക് അവധി

0

തുടർച്ചയായി പെയ്യുന്ന കനത്ത മഴ കണക്കിലെടുത്ത് താനെ നഗരത്തിലും ജില്ലയിലും സ്കൂളുകൾക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമായ രാജേഷ് നർവേക്കർ അറിയിച്ചു.

ജൂലൈ 14, 15 തീയതികളിലാണ് രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതെ സമയം മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ബുധനാഴ്ച സ്ഥിതിഗതികൾ വിലയിരുത്തുകയും അടിയന്തര സേവനങ്ങൾ ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് പൂനെ മുനിസിപ്പൽ പരിധിയിലെ എല്ലാ സിവിക്, പ്രൈവറ്റ്, എയ്ഡഡ്, അൺ എയ്ഡഡ് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി സ്‌കൂളുകൾക്കും വ്യാഴാഴ്ച (ജൂലൈ 14) അവധി പ്രഖ്യാപിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here