മഹാരാഷ്ട്രയിലെ മഴ: മുംബൈ, പൂനെ ഉൾപ്പെടെ 11 ജില്ലകളിൽ ജാഗ്രതാ നിർദേശം,

0

മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, വ്യാഴാഴ്ച (ജൂലൈ 14) മുംബൈയും പൂനെയും ഉൾപ്പെടെ മഹാരാഷ്ട്രയിലെ 11 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കയാണ്.

കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം മുംബൈ, രത്നഗിരി, കോലാപൂർ, റായ്ഗഡ്, അമരാവതി, സത്താറ, സിന്ധുദുർഗ്, താനെ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നാസിക്, പൂനെ, പാൽഘർ ജില്ലകൾ റെഡ് അലർട്ടിലാണ്.

അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാൻ എല്ലാത്തരം സഹായങ്ങളും കൃത്യസമയത്ത് ദുരിതബാധിതരായ ജനങ്ങളിലേക്ക് എത്തിക്കാനും ജാഗ്രത പാലിക്കാനും അടിയന്തര സേവനങ്ങൾ സജ്ജമാക്കാനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here