ശിവസേനയുടെ അമ്പും വില്ലും ഏകനാഥ് ഷിൻഡെക്ക് അർഹതപ്പെട്ടതെന്ന് കേന്ദ്രമന്ത്രി

0

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് യഥാർത്ഥ ശിവസേനയെന്നും പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഇവർക്കാണ് ലഭിക്കേണ്ടതെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പറഞ്ഞു.

അടുത്ത രണ്ടര വർഷം ഷിൻഡെ-ഫഡ്‌നാവിസ് സഖ്യം മഹാരാഷ്ട്ര സർക്കാരിനെ വിജയകരമായി നയിക്കുമെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) മേധാവി പറഞ്ഞു.

ശിവസേനയുടെ 55 എംഎൽഎമാരിൽ 40 പേരും ഏകനാഥ് ഷിൻഡെക്കൊപ്പമാണ്, ശിവസേനയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഷിൻഡെ വിഭാഗത്തിലേക്കാണ് പോകേണ്ടത്. മൂന്നിൽ രണ്ട് എംഎൽഎമാരും ഷിൻഡെക്ക് ഒപ്പമാണെന്നും അതുകൊണ്ട് തന്നെ ചിഹ്നത്തിന് അവകാശവാദം ഉന്നയിക്കാൻ അവകാശമുണ്ടെന്നും അത്താവലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു

ബാലാസാഹേബ് താക്കറെയെ തന്റെ നേതാവായി വാഴ്ത്തുന്നതിനാൽ യഥാർത്ഥ ശിവസേന ഷിൻഡേയുടേതാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ സുപ്രീം കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള വിഭാഗത്തെ ഔദ്യോഗികമായി അംഗീകരിക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അത്താവലെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here