1) മഴദേവനെ പ്രീതിപ്പെടുത്താൻ യുപിയിൽ എംഎൽഎയെ ചെളിയിൽ കുളിപ്പിച്ച് സ്ത്രീകൾ.
അതിലും നല്ലത് മഴദേവന് തരക്കേടില്ലാത്ത ഒരു മന്ത്രിസ്ഥാനം വാഗ്‌ദാനം നൽകുന്നതായിരുന്നു.
2) 100 കോടി ഡോസ് കോവിഡ് വാക്സിൻ സെപ്റ്റംബറിൽ പാഴായേക്കുമെന്ന് റിപ്പോർട്ട്
എല്ലാവരും ഡബിൾ / ട്രിപ്പിൾ ബൂസ്റ്റർ എടുത്താൽ പാഴാകുന്നത് ഒഴിവാക്കാം.
3) വിദൂരഗ്രഹത്തിൽ ജലസാന്നിധ്യം തിരിച്ചറിഞ്ഞ് നാസ
അച്ചാറ് കൂടി കണ്ടെത്തിയാൽ പറയണം.
4) Corruption എന്ന വാക്ക് ഉപയോഗിക്കുന്നതിൽ ഇനി മുതൽ പാർലമെന്റിൽ വിലക്ക്
പകരം Correct Option എന്ന് ഉപയോഗിക്കാവുന്നതാണ്
5) പശവച്ച് ഒട്ടിച്ചാണോ റോഡുണ്ടാക്കുന്നത്? കൊച്ചി നഗരത്തിലെ റോഡുകളിൽ മഴതുടങ്ങിയതോടെ കുഴികൾ രൂപപ്പെട്ടതിൽ ഹൈക്കോടതിയുടെ വിമർശനം
അങ്ങിനെ പറയരുത്, ഉമ്മൻചാണ്ടിയുടെ കാലത്ത് ഇതിലും നാല് കുഴികൾ കൂടുതലായിരുന്നു.

Whatsapp 8691034228