മഹാരാഷ്ട്രയിലെ വാങ്കണി എന്ന ഉൾഗ്രാമത്തിൽ ചോർന്നൊലിക്കുന്ന ഒറ്റമുറിയിലാണ് ജീവിത സായാഹ്നത്തിലെത്തിയ നാലു പേരടങ്ങുന്ന കുടുംബം ദയനീയാവസ്ഥയിൽ ഒറ്റപ്പെട്ട് ജീവിക്കുന്നത്.
വർഷങ്ങൾക്ക് മുൻപുണ്ടായ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ടതോടെയാണ് കല്യാണിലെ വാൽധുനിയിൽ നിന്നും 26 കിലോമീറ്റർ അകലെക്ക് ഉടുതുണി മാത്രമായി ഇവരെല്ലാം അഭയം തേടിയത്.
ആശുപത്രിയിൽ സഹായിയായി ജോലി ചെയ്തു ലഭിച്ചിരുന്ന തുച്ഛമായ ശമ്പളത്തിലായിരുന്നു സുശീല കുടുംബം പോറ്റിയിരുന്നത് . എന്നാൽ ഇപ്പോൾ വയസ്സ് 65 ആയി. ഇവർക്ക് മക്കളില്ല. ഇന്ന് സുശീലയെ ആശ്രയിച്ചാണ് പ്രായമായ ഭർത്താവും മാതാപിതാക്കളും വിധിയെ പഴിച്ച് കഴിയുന്നത്
സുശീലയുടെ ഭർത്താവ് നാരായണൻ നായർക്ക് 77 വയസ്സാണ്. കണ്ണിനു കാഴ്ച കുറഞ്ഞതോടെ ഡ്രൈവർ ജോലി ഉപേക്ഷിച്ച് വർഷങ്ങളായി വീട്ടിൽ തന്നെയാണ്. 94 വയസ്സായ പത്മനാഭ പിള്ളയും 88 വയസ്സായ സരോജിനി അമ്മയും അടങ്ങുന്ന നാലംഗ കുടുംബത്തിന്റെ എരിയുന്ന വയറുകൾക്ക് വിശപ്പകറ്റാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോഴും ഈ മലയാളി വീട്ടമ്മ.
കോവിഡ് പൊട്ടിപുറപ്പെട്ടതോടെയാണ് ഇവരുടെയെല്ലാം ജീവിതം കൂടുതൽ ദുരിതത്തിലായത്. വല്ലപ്പോഴും അരിയും പരിപ്പും നൽകി സഹായിച്ചിരുന്ന മറാത്തികളായ പ്രദേശവാസികളും ഇതോടെ നിസ്സഹായാവസ്ഥയിലായി.
സഹോദരന്മാർ ഉണ്ടെങ്കിലും ഇവരാരും തിരിഞ്ഞു നോക്കാറില്ലെന്നാണ് സുശീല പറയുന്നത്. കഴിഞ്ഞ 30 വർഷമായി സുശീലയാണ് വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കുന്നത് . എന്നാൽ വരുമാനം നിലച്ചതും പ്രായാധിക്യവും സുശീലയെയും തളർത്തി. പല ദിവസവും പട്ടിണിയിലായി. ചോർന്നൊലിക്കുന്ന വീട്ടിൽ ജീവൻ നിലനിർത്താനായി കാരുണ്യം തേടുകയാണ് ഈ നിർധന കുടുംബം.
Account Name : Padmanabha Kunjunni Pillai
Bank : CANARA BANK, Vangini
Account No. 110004903033
IFSC Code CNRB0015476
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു
- ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ
- നടൻ ദേവ് ആനന്ദിന്റെ മുംബൈയിലെ ആഡംബരവസതി 400 കോടിക്ക് വിറ്റു