കോളേജ് ക്യൂട്ടീസ് മനോഹരമായ ക്യാമ്പസ് പ്രണയകഥ; ഓഗസ്റ്റ് 5 ന് തിയേറ്ററുകളിലേക്ക്.

0

പ്രേക്ഷകരെ ആകർഷിക്കുന്ന മനോഹരമായ ഒരു ക്യാമ്പസ് കഥ അവതരിപ്പിക്കുകയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രം. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ.ബി കുമാർ, എ.കെ.ബി മൂവി ഇൻ്റർനാഷണലിനു വേണ്ടി നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്നു.

കലാതിലക പട്ടം നേടിയ കോളേജ് ക്യൂട്ടിയായ റോസിയും, കോളേജിലെ ഏറ്റവും സമർത്ഥനായ വിദ്യാർത്ഥി ജോണിയും തമ്മിലുള്ള പ്രണയ കഥയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിലൂടെ ,സംവിധായകൻ എ.കെ .ബി.കുമാർ പറയുന്നത്.2021-ലെ മിസ് ഇന്ത്യൻ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട, മുബൈ മലയാളിയായ നിമിഷ നായരാണ് പ്രധാന കഥാപാത്രമായ റോസിയെ അവതരിപ്പിക്കുന്നത്.

കോളേജിലെ കലാതിലകമായ റോസിയും ,ജോണിയും തമ്മിലുള്ള പ്രണയം എല്ലാവരും അംഗീകരിച്ചതായിരുന്നു.കലാരംഗത്തും, പഠന രംഗത്തും ഒന്നാമതായിരുന്ന ഇവർ ,ഒരു പ്രത്യേക സാഹചര്യത്തിൽ രണ്ട് വഴിക്ക് പിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം, ജോണി മറ്റൊരു സ്ഥലത്ത് നാർകോർട്ടിക് സെല്ലിലെ എ.എസ്.പിയായി ചാർജെടുത്തു. മയക്കുമരുന്ന് മാഫിയക്കെതിരെ പോരാട്ടം നടത്തുന്നതിനിടയിലാണ് ജോണി, അവിടെ തന്നെ ഒരു പോലീസുകാരൻ്റെ ഭാര്യയായി ജീവിക്കുന്ന റോസിയെ കണ്ടുമുട്ടിയത്.തുടർന്നുണ്ടാകുന്ന, ഞെട്ടിക്കുന്ന സംഭവ വികാസങ്ങളിലൂടെ, കോളേജ് ക്യൂട്ടീസിൻ്റെ കഥ വികസിക്കുന്നു.

എ.കെ.ബി മൂവി ഇൻ്റർനാഷണലിനു വേണ്ടി, എ.കെ.ബി കുമാർ, നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ നിധീഷ് മുരളി, ഛായാഗ്രഹണം – ഷെട്ടി മണി, എഡിറ്റർ -സാജൻ പീറ്റർ,ഗാനങ്ങൾ – ലേഖ ബി.കുമാർ, സംഗീതം -ഹരീഷ് ഭാസി, പ്രൊഡക്ഷൻ ഡിസൈനർ – മമ്മി സെഞ്ച്വറി പശ്ചാത്തല സംഗീതം – ജോയി മാധവ്,ആർട്ട് – ഗ്ലാട്ടൻ പീറ്റർ, ഡയറക്ഷൻ സൂപ്പർ വിഷൻ – റിജു നായർ, കോസ്റ്റ്യൂം -അബ്ബാസ് പാണാവള്ളി, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, അസിസ്റ്റൻ്റ് ഡയറക്ടർ – എലിക്കുളം ജയകുമാർ, മേക്കപ്പ് – സുധാകരൻ,സ്റ്റിൽ – ഷാബു പോൾ, വിതരണം – സെഞ്ച്വറി വിഷൻ,പി.ആർ.ഒ- അയ്മനം സാജൻ, ദേവൻ, അനയ് സത്യൻ, നിമിഷനായർ, ശിവജി ഗുരുവായൂർ, നാരായണൻകുട്ടി ,കുളപ്പുള്ളി ലീല ,എ.കെ.ബി കുമാർ, കോബ്രാ രാജേഷ്,നിമിഷ ബിജോ, അദിതി ശിവകുമാർ ,റഫീക്ക് ചോക്ളി, ശ്രീപതി, എലിക്കുളം ജയകുമാർ, അലി, ഡോ.വിജയൻ, കാശിനാഥ്, പ്രകാശ് വി ,തുടങ്ങിയവർ ആണ് അഭിനേതാക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here