മഹാരാഷ്ട്രയിലെ വാങ്ഗണി എന്ന ഗ്രാമത്തിൽ നിരാലംബരായി കഴിയുന്ന മലയാളികളായ വയോധിക ദമ്പതിമാർക്ക് ഡോംബിവ്‌ലി ഗുഡ്ഫ്രണ്ട്‌സ് കൂട്ടായ്മയും മാനവകല്യാൺ കേന്ദ്രത്തിലെ നഴ്‌സ് ശ്യാമ നായരും ചേർന്ന് സഹായം എത്തിച്ചു നൽകി.
വൃദ്ധ കുടുംബത്തിന് സാന്ത്വനവുമായി ശ്യാമ നായർ, സുരേന്ദ്രൻ നായർ, രമേശ് വാസു, ബാലകൃഷ്ണൻ, രാധാകൃഷ്ണൻ നായർ, രഘുനാഥ്കുറുപ്പ്, പ്രജീഷ് കാളിദാസൻ, കൂടാതെ കേരളീയ കേന്ദ്ര സംഘടന (KKS) ഭാരവാഹികളായ വിവേകാന്ദൻ, സന്ദീപ്,എന്നിവരാണ് ഇവരുടെ വീട്ടിലെത്തി സഹായം കൈമാറിയത്.
കല്യാണിൽ നിന്ന് 26 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ചോർന്നൊലിക്കുന്ന ഒറ്റമുറിയിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഈ മലയാളി വയോധികരെക്കുറിച്ച് പുറം ലോകം അറിയുന്നത് കൈരളി ന്യൂസിലൂടെയാണ്. വാർത്ത വന്നതിനെത്തുടർന്ന് ഒട്ടേറെ മലയാളി സംഘടനകളും സാമൂഹിക പ്രവർത്തകരുമാണ് ഇവർക്ക് സഹായവുമായി മുന്നോട്ട് വന്നത്.
ALSO READ – വാങ്ഗണിയിലെ മലയാളി കുടുംബത്തിന് സഹായഹസ്തവുമായി എയ്‌മ
വാങ്ഗണിയിലെ മലയാളി കുടുംബത്തിന് സഹായവുമായി ഇപ്റ്റ
നിർദ്ധനരായ മലയാളി കുടുംബത്തിന് സഹായവുമായി കെ.സി എസ് പൻവേൽ
മലയാളി കുടുംബത്തിന് തുണയായി കല്യാൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ
വാങ്ഗണിയിലെ മലയാളി കുടുംബത്തിന് ധനസഹായവുമായി ഡോംബിവ്‌ലി കേരളീയ സമാജം
മലയാളി കൂടുംബത്തിന് കൈത്താങ്ങായി ഷഹാഡ് വെൽഫെയർ അസാസിയേഷനും
മഹാരാഷ്ട്രയിലെ വാങ്ഗണിയിലെ മലയാളി കുടുംബത്തെ നെഞ്ചോട് ചേർത്ത് മുളുണ്ട് കേരള സമാജവും
മഹാരാഷ്ട്രയിൽ ദയനീയാവസ്ഥയിൽ കഴിയുന്ന മലയാളി കുടുംബത്തിന് സഹായഹസ്തവുമായി കെയർ 4 മുംബൈ
മഹാരാഷ്ട്രയിൽ മലയാളി കുടുംബം ദയനീയാവസ്ഥയിൽ